അമിതാഭ് ബച്ചൻ ചിത്രം സംവിധാനം ചെയ്യാൻ അജയ് ദേവ്‍ഗണ്‍, ബോളിവുഡില്‍ നിന്ന് വൻ പ്രഖ്യാപനം

Web Desk   | Asianet News
Published : Nov 07, 2020, 05:09 PM IST
അമിതാഭ് ബച്ചൻ ചിത്രം സംവിധാനം ചെയ്യാൻ അജയ് ദേവ്‍ഗണ്‍, ബോളിവുഡില്‍ നിന്ന് വൻ പ്രഖ്യാപനം

Synopsis

പൈലറ്റിന്റെ കഥാപാത്രത്തില്‍ അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.

ബോളിവുഡിലെ ഹിറ്റ് നായകനാണ് അജയ് ദേവ്‍ഗണ്‍. തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കുന്ന നടൻ. ഇന്നും അജയ് ദേവ്‍ഗണിന്റെ പഴയകാല സിനിമകള്‍ക്കും പോലും പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ അജയ് ദേവ്‍ഗണ്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ അമിതാഭ് ബച്ചൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പ്രധാന വാര്‍ത്ത.

മേയ്‍ഡേ എന്നാണ് അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന സിനിമയ്‍ക്ക് പേരിട്ടിരിക്കുന്നത്. അജയ് ദേവ്‍ഗണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പൈലറ്റിന്റെ കഥാപാത്രത്തിലാണ് അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ എത്തുക.  ചിത്രം നിര്‍മിക്കുന്നതും അജയ് ദേവ്‍ഗണ്‍ തന്നെയാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും. എന്തായാലും അജയ് ദേവ്‍ഗണ്‍ സംവിധായകനാകുന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മുമ്പ് യു മി ഔര്‍ ഹം എന്ന ഒരു സിനിമ അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്‍തിട്ടുണ്ട്.

അജയ് ദേവ്‍ഗണ്‍ എയര്‍ഫോഴ്‍സ് പൈലറ്റായി അഭിനയിക്കുന്ന ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ