അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അമലാ പോള്‍ നായിക, ഗാനം പുറത്ത്

Published : Apr 06, 2023, 05:48 PM IST
അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അമലാ പോള്‍ നായിക, ഗാനം പുറത്ത്

Synopsis

അജയ് ദേവ്‍ഗണ്‍ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു.

അജയ് ദേവ്‍ഗണ്‍ ചിത്രമായി ഒടുവിലെത്തിയ ചിത്രമാണ് 'ഭോലാ'. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം 'കൈതി'യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അജയ്‍ ദേവ്‍ഗണിന്റെ 'ഭോലാ' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ 'ഭോലാ'യിലെ 'ആരാരോ ആരരോ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 'യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നിവയാണ് അജയ് ദേവ്‍ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 'ഭോലാ'യ്‍ക്ക് രാജ്യത്തെ തിയറ്ററുകളില്‍ മികച്ച തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് . 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നന്നത്. അജയ് ദേവ്‍ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വൻ വിജയമാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

'ദൃശ്യം 2'വാണ് അജയ് ദേവ്‍ഗണ്‍ നായകനായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയത്. ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് നേടുന്നത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്‍തത്. ഭൂഷൻ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്‍ണൻ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരണ്‍, ഇഷിദ ദത്ത, മൃണാള്‍ ജാധവ്, രജത് കപൂര്‍, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. 'ദൃശ്യം' ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്‍ഗണ്‍ തന്നെയായിരുന്നു നായകൻ.

Read More: പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡില്‍, 'ഹെഡ് ഓഫ് സ്റ്റേറ്റ്' പ്രഖ്യാപിച്ചു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക
'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക