
മുംബൈ: ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സെൻസർഷിപ്പ് വേണമെന്ന് നടന്‍ സല്‍മാന്‍ ഖാന്‍. മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബോളിവുഡിലെ മുതിര്‍ന്ന താരം തന്നെ ഒടിടി സെന്‍സര്‍ഷിപ്പിനെ അനുകൂലിച്ച് രംഗത്ത് എത്തിയത്. മികച്ച കണ്ടന്‍റുകള്‍ എന്നും ആളുകള്‍ ഇഷ്ടപ്പെടും അതിനാല്‍ തന്നെ മോശം കണ്ടന്‍റുകളെ തടയേണ്ടത് അത്യവശ്യമാണ് എന്നാണ് സല്‍മാന്‍ പറഞ്ഞത്.
ഇത് സംബന്ധിച്ച ചോദ്യത്തിന് സല്‍മാന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, “ഒടിടിയിലും സെൻസർഷിപ്പ് ഉണ്ടായിരിക്കണമെന്നാണ് ഞാൻ കരുതുന്നു. അശ്ലീലത, നഗ്നത തുടങ്ങിയവയെല്ലാം നിർത്തണം. ഇപ്പോള്‍ 15-ഓ 16-ഓ വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഇതെല്ലാം കാണാൻ കഴിയും. നിങ്ങളുടെ ഇളയ മകൾ ഇത് കണ്ടാൽ നിങ്ങൾക്കത് ഇഷ്ടമാണോ? ഒടിടിയിലെ ഉള്ളടക്കം പരിശോധിക്കപ്പെടണം. കണ്ടന്‍റ് എത്രത്തോളം വൃത്തിയാകുന്നുവോ അത്രയും മികച്ചതായിരിക്കും. ഇതിന് മികച്ച വ്യൂവർഷിപ്പും ഉണ്ടായിരിക്കും”.
സ്‌ക്രീനിൽ ഇത്തരം മോശം കണ്ടന്‍റ് ഉണ്ടാക്കുന്ന കലാകാരന്മാരെക്കുറിച്ചും സൽമാൻ കൂട്ടിച്ചേർത്തു, “ശരീര പ്രദര്‍ശനം, ചുംബനം, ലൌ മേക്കിംഗ് തുടങ്ങിയവയെല്ലാം മുന്‍പ് ചെയ്തിരുന്നവരുണ്ട്. നിങ്ങളുടെ സ്വന്തം കെട്ടിടത്തിന്‍റെ അകത്ത് നിങ്ങള്‍ പ്രവേശിക്കുമ്പോഴും നിങ്ങളെ പരിചയമുള്ള സുരക്ഷ ജീവനക്കാര്‍ നിങ്ങളെ പരിശോധിച്ചെന്നിരിക്കും. അത് ഒരു തെറ്റായി ഞാന്‍ കാണുന്നില്ല.
തുടര്‍ന്ന് അങ്ങോട്ട് ഇത്തരം കണ്ടന്‍റ് ചെയ്യേണ്ട ആവശ്യമില്ല. നമ്മള്‍ ഇന്ത്യയിലാണ് ജീവിക്കുന്നത് അതിര് കടന്ന് ചിന്തിക്കേണ്ട കാര്യമില്ല. മുമ്പ് ഇത്തരം കണ്ടന്‍റുകള്‍ വളരെ കൂടുതലായിരുന്നു, ഒടുവിൽ, അത് നിയന്ത്രിക്കപ്പെട്ടു. ഇപ്പോൾ, ആളുകൾ നല്ലതും മാന്യവുമായ ധാരാളം കണ്ടന്‍റ് ഉണ്ടാക്കുന്നുണ്ട്".
നടൻ ബാലയുടെ ആരോഗ്യനില തൃപ്തികരം; നാലാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരും
നിവിൻ പോളി ചിത്രം 'തുറമുഖ'ത്തിന്റെ ഒടിടി സ്‍ട്രീമിംഗ് ഉടൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ