'ദൃശ്യം 2' വൻ ഹിറ്റിലേക്ക്, ഇന്ത്യയിലെ കളക്ഷൻ റിപ്പോര്‍ട്ട്

By Web TeamFirst Published Nov 30, 2022, 2:32 PM IST
Highlights

അജയ് ദേവ്‍ഗണ്‍ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രമായി 150 കോടി കടന്നു.

അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രം 'ദൃശ്യം 2' വൻ ഹിറ്റിലേക്ക്. മോഹൻലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ദൃശ്യം 2'വാണ് ബോളിവുഡ് റീമേക്ക് ചെയ്‍ത് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അജയ് ദേവ്‍ഗണ്‍ ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്.

'ദൃശ്യം 2' എന്ന ചിത്രം ആദ്യ ആഴ്‍ച ഇന്ത്യയില്‍ നിന്ന് മാത്രമായി 154.49 കോടി ഇതുവരെയായി നേടിയിരിക്കുകയാണ്. 'വിജയ് സാല്‍ഗോൻകറായി' ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍ അഭിനയിക്കുമ്പോള്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റാകുമെന്ന പ്രതീക്ഷകള്‍ നിറവേറ്റിയ 'ദൃശ്യം 2'വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്.

is displaying strong legs at the ... Should hit ₹ 175 cr in *Weekend 3*, while the DOUBLE CENTURY should happen in *Week 3* [weekdays] or *Weekend 4*… [Week 2] Fri 7.87 cr, Sat 14.05 cr, Sun 17.32 cr, Mon 5.44 cr, Tue 5.15 cr. Total: ₹ 154.49 cr. biz. pic.twitter.com/MDFTfoYVbd

— taran adarsh (@taran_adarsh)

അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 'ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ജൂണ്‍ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്.

അജയ് ദേവ്‍ഗണ്‍ നായകനായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'താങ്ക് ഗോഡാ'ണ്. ഫാന്റസി കോമഡി ചിത്രമായിരുന്നു 'താങ്ക് ഗോഡ്'. അജയ് ദേവ്‍ഗണ്‍ ചിത്രം ഇന്ദ്ര കുമാറാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ടായിരുന്നു.

Read More: 'അത് മോഹൻലാലിന്റെ കുഴപ്പമല്ല', അഭിപ്രായം വ്യക്തമാക്കി ഭദ്രൻ

click me!