ഞെട്ടിക്കാൻ മാധവൻ, ഇനി ശെയ്‍ത്താൻ

Published : Feb 20, 2024, 10:42 AM IST
ഞെട്ടിക്കാൻ മാധവൻ, ഇനി ശെയ്‍ത്താൻ

Synopsis

അജയ് ദേവ്‍ഗണാണ് നായകനാകുന്നത്.

അജയ് ദേവ്‍ഗണ്‍ നായകനായി എത്തുന്ന ചിത്രമാണ് ശെയ്‍ത്താൻ. അജയ് ദേവ്‍ഗണിന്‍റെ ശെയ്‍ത്താന്‍ വേറിട്ട ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അജയ് ദേവ്‍ഗണിനും പ്രതീക്ഷകളുള്ള ഒരു ചിത്രമാണ് ശെയ്‍ത്താൻ. മാധവനും ജ്യോതികയും വേഷമിടുന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടതാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഹൊറര്‍ ഴോണറിലുള്ള ശെയ്‍ത്താൻ എന്ന സിനിമയിലെ മാധവന്റെ മുഖമുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. അജയ് ദേവ്‍ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

അജയ് ദേവ്‍ഗണ്‍ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് 'ഭോലാ' ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗണ്‍ ഭോലാ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നടൻ അജയ് ദേവ്‍ഗണ്‍ മുമ്പ് സംവിധാനം നിര്‍വഹിച്ചത് യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നീ ചിത്രങ്ങളാണ്.

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റിനൊപ്പം ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത് ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്‍സുമാണ്. അജയ്‍യുടെ ഭോലാ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഛായാഗ്രാഹണം അസീസ് ബജാജാണ്. മലയാളി നടി അമലാ പോള്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറിയ ഭോലായില്‍ തബു, സഞ്‍യ് മിശ്ര, ദീപിക ദോബ്രിയാല്‍, വിനീത് കുമാര്‍, ഗജ്‍രാജ് റാവു, അ‍ര്‍പിത് രങ്ക, ലോകേഷ് മിട്ടല്‍, ഹിര്‍വ ത്രിവേദ്, അര്‍സൂ സോണി, തരുണ്‍ ഘലോട്ട്, അമിത് പാണ്ഡേ, ജ്യോതി ഗൗബ, അഖിലേഷ് മിശ്ര, സിമ, അഭിഷേക് ബച്ചൻ, ചേതൻ ശര്‍മ തുടങ്ങിയവരും നായകൻ അജയ് ദേവ്‍ഗണിനൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു.

Read More: ബിജു മേനോന്റെ തുണ്ട് ക്ലിക്കായോ?, ആദ്യയാഴ്‍ച നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'