കേസ് റീഓപ്പണ്‍ ചെയ്യുന്നു, ഹിന്ദി 'ദൃശ്യം 2'വിന്റെ ടീസര്‍ പുറത്ത്

Published : Sep 29, 2022, 12:39 PM ISTUpdated : Oct 15, 2022, 04:42 PM IST
കേസ് റീഓപ്പണ്‍ ചെയ്യുന്നു, ഹിന്ദി 'ദൃശ്യം 2'വിന്റെ ടീസര്‍ പുറത്ത്

Synopsis

അജയ് ദേവ്ഗണിന്റെ ഹിന്ദി 'ദൃശ്യം 2'വിന്റെ ടീസര്‍ പുറത്തുവിട്ടു.  

മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 'ദൃശ്യം'. ജീത്തു ജോസഫ് സംവിധാനം ചെയ്‍ത 'ദൃശ്യത്തിന്റെ രണ്ടാം ഭാഗം' ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയപ്പോഴും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. തെലുങ്കിലും കന്നഡയിലും രണ്ടാം ഭാഗം ഇതിനകം തന്നെ പ്രേക്ഷരിലേക്ക് എത്തി വൻ ഹിറ്റായി. ഹിന്ദിയില്‍ പ്രദര്‍ശനത്തിന് എത്താൻ തയ്യാറായിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തായിരിക്കുകയാണ് ഇപ്പോള്‍.

ഹിന്ദി 'ദൃശ്യ'ത്തിലെ നായകൻ 'വിജയ് സാല്‍ഗോൻകറാ'യി അജയ് ദേവ്‍ഗണ്‍ ആണ് എത്തുന്നത്. നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തുന്നു. അജയ് ദേവ്ഗണും സംഘവും വീണ്ടും എത്തുമ്പോള്‍ വൻ ഹിറ്റില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. റീകോള്‍ ടീസര്‍ എന്ന നിലയിലാണ് ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സന്ദീപ് ഫ്രാൻസിസ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.    ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.

ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് അജയ് ദേവ്‍ഗണ്‍ പറഞ്ഞിരുന്നു. നവംബര്‍ 18ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

Read More : 'ദേവദൂതര്‍ പാടി',വീണ്ടും ചുവടുവെച്ച് ചാക്കോച്ചൻ, കുസൃതികളുമായി മകൻ- വീഡിയോ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു
വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?