ഒടുവില്‍ തീരുമാനമായി, അജയ് ദേവ്‍ഗണിന്റെ 'മൈദാൻ' റിലീസ് പ്രഖ്യാപിച്ചു

Published : Oct 01, 2022, 07:03 PM IST
ഒടുവില്‍ തീരുമാനമായി, അജയ് ദേവ്‍ഗണിന്റെ 'മൈദാൻ' റിലീസ് പ്രഖ്യാപിച്ചു

Synopsis

അജയ് ദേവ്‍ഗണ്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.  

കഴിഞ്ഞ ദിവസം ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അജയ് ദേവ്‍ഗണ്‍. 'തനാജി: ദ അണ്‍സംഗ് വാര്യര്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അജയ് ദേവ്‍ഗണ്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 'സൂരരൈ പൊട്ര്' എന്ന സിനിമയിലൂടെ മികച്ച നടനുള്ള അവാര്‍ഡ് സൂര്യക്കും അജയ്‍ ദേവ്‍ഗണിനൊപ്പം ലഭിച്ചിരുന്നു.  ഇപ്പോഴിതാ, പലതവണ മാറ്റിയ അജയ് ദേവ്ഗണ്‍ ചിത്രം 'മൈദാനറെ' പുതിയ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

അജയ് ദേവ്ഗണ്‍ നായകനാകുന്ന 'മൈദാൻ' 2023 ഫെബ്രുവരി 17ന് ആണ് റിലീസ് ചെയ്യുക. അമിത് രവിന്ദെര്‍നാഥ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തുഷാര്‍ കാന്തി റായ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ പ്രിയാമണിയാണ് അജയ് ദേവ്ഗണിന്റെ നായികയാകുക. ഇന്ത്യൻ ഫുട്‍ബോളിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫുട്‍ബോള്‍ പരിശീലകനായ സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ ആയിട്ടാണ് അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.  1951ലും 1992ലും  ഇന്ത്യയെ ഏഷ്യൻ ഗെയിംസില്‍ വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് സെയ്‍ദ് അബ്‍ദുള്‍ റഹ്‍മാൻ.

'റണ്‍വേ 34' ആണ് അജയ് ദേവ്‍ണിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. നായകനായ അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തതും. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയിരുന്നു. ചിത്രത്തിന് ബോക്സ് ഓഫീസില്‍ വലിയ പ്രതികരണം സൃഷ്‍ടിക്കാൻ കഴിഞ്ഞിരുന്നില്ല.

അജയ് ദേവ്‍ഗണിന്റേതായി ഇനി ആദ്യം റിലീസ് ചെയ്യുക 'താങ്ക് ഗോഡ്' എന്ന ചിത്രമാണ്. ഇന്ദ്ര കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഒക്ടോബര്‍ 25ന് ആണ് ചിത്രത്തിന്റെ റിലീസ്.

Read More: ഹാട്രിക് 100 കോടിക്കായി ശിവകാര്‍ത്തികേയൻ, 'പ്രിൻസ്' ചിത്രീകരണം പൂര്‍ത്തിയായി

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്