'കൈതി' 'ഭോലാ'യാകുമ്പോള്‍, ടീസര്‍ അപ്‍ഡേറ്റ് പുറത്തുവിട്ട് അജയ് ദേവ്‍ഗണ്‍

Published : Jan 21, 2023, 05:31 PM IST
'കൈതി' 'ഭോലാ'യാകുമ്പോള്‍, ടീസര്‍ അപ്‍ഡേറ്റ് പുറത്തുവിട്ട് അജയ് ദേവ്‍ഗണ്‍

Synopsis

'ഭോലാ' എങ്ങനെയായിരിക്കും എന്നതിന്റെ സൂചനകള്‍ പുറത്തുവിടുന്നതിനെ കുറിച്ച് അജയ് ദേവ്‍ഗണ്‍.  

തമിഴകത്ത് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രമായ 'കൈതി' ഹിന്ദിയിലേക്ക് എത്തുകയാണ്. ലോകേഷ് കനകരാജ് സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം 'കൈതി' ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അജയ് ദേവ്‍ഗണ്‍ ആണ് നായകൻ'. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഭോലാ' എന്ന ചിത്രത്തിന്റെ ടീസര്‍ എന്നായിരിക്കും പുറത്തുവിടുക എന്ന് അറിയിച്ച് പുതിയ പോസ്റ്റര്‍ അജയ് ദേവ്‍ഗണ്‍ പങ്കുവെച്ചിരിക്കുകയാണ്.

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ 'ഭോലാ'യുടെ ടീസര്‍ ജനുവരി 24നാണ് പുറത്തുവിടുക എന്നാണ് അറിയിച്ചിരിക്കുന്നത്. 'യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നിവയാണ് അജയ് ദേവ്‍ഗണ്‍ സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്‍ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വൻ വിജയമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

'ദൃശ്യം 2'വാണ് അജയ് ദേവ്‍ഗണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് നേടുന്നത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്‍തത്. ഭൂഷൻ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്‍ണൻ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. താബു, അക്ഷയ് ഖന്ന, ശ്രിയ ശരണ്‍, ഇഷിദ ദത്ത, മൃണാള്‍ ജാധവ്, രജത് കപൂര്‍, സൗരഭ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചു. 'ദൃശ്യം' ആദ്യ ഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്‍ഗണ്‍ തന്നെയായിരുന്നു നായകൻ.

Read More: ടൊവിനൊ തോമസ് കുറച്ചത് 15 കിലോ, ആളെ മനസിലാകുന്നേയില്ലെന്ന് ആരാധകര്‍

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്