
മോഹൻലാല്‍ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 'ദൃശ്യം 2'വിന്റെ ഹിന്ദി റീമേക്ക് തിയറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അജയ് ദേവ്‍ഗണാണ് ചിത്രത്തില്‍ മോഹൻലാല്‍ കഥാപാത്രമായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടിയിലധികം കളക്ഷൻ നേടി എന്നതാണ് പുതിയ വാര്‍ത്ത.