ബോളിവുഡിനെ കരകയറ്റി 'ദൃശ്യം 2', ചിത്രം ഒടിടിയിലുമെത്തി

Published : Dec 30, 2022, 10:34 AM IST
ബോളിവുഡിനെ കരകയറ്റി 'ദൃശ്യം 2', ചിത്രം ഒടിടിയിലുമെത്തി

Synopsis

അജയ് ദേവ്‍ഗണ്‍ നായകനായ ഹിറ്റ് ചിത്രം ഒടിടിയിലും ലഭ്യമായി തുടങ്ങി.

സമീപകാലത്ത് ബോളിവുഡില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് 'ദൃശ്യം 2'. മോഹൻലാല്‍ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 'ദൃശ്യം 2' ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ അജയ് ദേവ്ഗണ്‍ ആണ് പ്രധാന കഥാപാത്രമായത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. 'ദൃശ്യം 2' ഒടിടിയില്‍ ലഭ്യമായി തുടങ്ങിയെന്നാണ് പുതിയ വാര്‍ത്ത.

ആമസോണ്‍ പ്രൈം വീഡിയോയില്‍ വാടകയ്‍ക്കാണ് ചിത്രം ലഭ്യമാകുക. 'വിജയ് സാല്‍ഗോൻകറായി' ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍ അഭിനയിക്കുമ്പോള്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റാകുമെന്ന പ്രതീക്ഷകള്‍ നിറവേറ്റിയ 'ദൃശ്യം 2'വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്.

അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 'ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ജൂണ്‍ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്.

അജയ് ദേവ്‍ഗണ്‍ നായകനായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'താങ്ക് ഗോഡാ'ണ്. ഫാന്റസി കോമഡി ചിത്രമായിരുന്നു 'താങ്ക് ഗോഡ്'. അജയ് ദേവ്‍ഗണ്‍ ചിത്രം ഇന്ദ്ര കുമാറാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ടായിരുന്നു.

Read More: ഫുട്‍ബോള്‍ ഇതിഹാസത്തിന് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര്‍ റഹ്‍മാൻ

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍