
തമിഴ് താരം അജിത്ത് കുമാറിന് ബൈക്ക് യാത്രകളോടുള്ള താല്‍പര്യം പ്രശസ്തമാണ്. സിനിമാ ചിത്രീകരണങ്ങള്‍ക്കിടെ കിട്ടുന്ന ഒഴിവുകാലം പലപ്പോഴും അദ്ദേഹം വിനിയോഗിക്കാറ് ബൈക്ക് റൈഡുകള്‍ക്കായാണ്. ഇപ്പോഴിതാ സമാനമനസ്കര്‍ക്കുവേണ്ടി ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ബൈക്ക് റൈഡുകള്‍ സംഘടിപ്പിക്കുന്ന ഒരു കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ് അജിത്ത് കുമാര്‍. എകെ മോട്ടോ റൈഡ് എന്നാണ് കമ്പനിയുടെ പേര്. ഇത് സംബന്ധിച്ച് ഒരു വാര്‍ത്താ കുറിപ്പും അജിത്ത് കുമാര്‍ പുറത്തിറക്കിയിട്ടുണ്ട്.
"ജീവിതം ഒരു മനോഹര യാത്രയാണ്. അതിന്‍റെ വളവുകളെയും തിരിവുകളെയും നീണ്ട പാതകളെയുമൊക്കെ പുല്‍കുക- എനിക്ക് ജീവിതത്തില്‍ ഏറ്റവും സ്നേഹം തോന്നിയ ഒരു വാചകമാണ് ഇത്. മോട്ടോര്‍സൈക്കിളുകളോടും തുറസ്സുകളോടും എനിക്കുള്ള അഭിനിവേശത്തെ പ്രൊഫഷണല്‍ ആയ ഒരു പ്രസ്ഥാനത്തിലേക്ക് ഞാന്‍ കൊണ്ടുവരികയാണ്, എകെ മോട്ടോ റൈഡ് എന്ന മോട്ടോര്‍സൈക്കിള്‍ ടൂറിംഗ് കമ്പനിയുടെ രൂപത്തില്‍. റൈഡേഴ്സിനും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും സഞ്ചാരികള്‍ക്കും ഇന്ത്യയിലും വിദേശത്തുമായുള്ള യാത്രകളാണ് എകെ മോട്ടോ റൈഡ് വാഗ്‍ദാനം ചെയ്യുന്നത്.
സുരക്ഷയ്ക്കും സ്വാസ്ഥ്യത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ, അവധാനതയോടെ പരിരക്ഷിക്കപ്പെട്ട അഡ്വഞ്ചര്‍ ടൂറിംഗ് സൂപ്പര്‍ബൈക്കുകള്‍ എകെ മോട്ടോ റൈഡ് ലഭ്യമാക്കും. യാത്രകള്‍ക്കിടെ അവയുടെ പരിരക്ഷയും ഉറപ്പാക്കും. ബൈക്ക് ടൂറിംഗിനെക്കുറിച്ചും പ്രാദേശിക സംസ്കാരങ്ങളെക്കുറിച്ചും മികച്ച ധാരണയുള്ള പ്രൊഫഷണല്‍ ഗൈഡുകള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഈ യാത്രകള്‍ അവിസ്മരണീയമാക്കും."
അജിത്ത് കുമാര്‍
അതേസമയം തുനിവ് ആണ് അവസാനം തിയറ്ററുകളിലെത്തിയ അജിത്ത് കുമാര്‍ ചിത്രം. മഞ്ജു വാര്യര്‍ ആയിരുന്നു ഈ ചിത്രത്തിലെ നായിക. അജിത്ത് കുമാറിനൊപ്പം ഒരു ബൈക്ക് ടൂറിംഗില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു മഞ്ജു. ഒരു സൂപ്പര്‍ബൈക്ക് സ്വന്തമാക്കിയിട്ടുമുണ്ട് മഞ്ജു വാര്യര്‍.
ALSO READ : ഇത് ചരിത്രം! മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയി '2018', 'പുലിമുരുകനെ' മറികടന്നു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ