രണ്ടുംകല്‍പ്പിച്ച് അജിത്, ആക്ഷൻ കോമഡി ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍ണായക അപ്‍ഡേറ്റ് പുറത്ത്

Published : Apr 08, 2025, 09:47 AM IST
രണ്ടുംകല്‍പ്പിച്ച് അജിത്, ആക്ഷൻ കോമഡി ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍ണായക അപ്‍ഡേറ്റ് പുറത്ത്

Synopsis

അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി സിനിമയുടെ നിര്‍ണായക അപ്‍ഡേറ്റ്.

അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദ്രനാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഗുഡ് ബാഡ് അംഗ്ലി എന്ന സിനിമയുടെ സെൻസറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ്.

അജിത് കുമാറിന്റെ  ആക്ഷൻ കോമഡി ചിത്രം ആയിരിക്കും ഗുഡ് ബാഡ് അംഗ്ലി, അജിത് കുമാര്‍ നായകനായി വരുമ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

അജിത്ത് കുമാര്‍ നായകനായി ഒടുവില്‍ വന്നതാണ് വിടാമുയര്‍ച്ചി. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 136 കോടി മാത്രമാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളകിസിലൂടെയാണ് അജിത് കുമാറിന്റെ വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയത്. ഒടിടിയില്‍ മാര്‍ച്ച് മൂന്നിനാണ് എത്തിയത്. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ വിടാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളം ആയിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനാകുന്നില്ലെന്നും കളക്ഷൻ കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അജിത്ത് നായകനായതില്‍ വിടാമുയര്‍ച്ചിക്ക് മുമ്പ് വന്നത് തുനിവാണ്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. അജിത്തിന്റേതായി രണ്ട് വര്‍ഷം കഴിഞ്ഞാണ് സിനിമ എത്തിയത് എന്നതും വിഡാമുയര്‍ച്ചിയുടെ പ്രത്യേകതയാണ്.

Read More: അമ്പമ്പോ റിലീസാകുംമുന്നേ കൂലിക്ക് 42 കോടി, വമ്പൻ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നായകൻ ശിവകാർത്തികേയൻ, നിർമാണം കമൽഹാസൻ; 'സിയോൺ' ഫസ്റ്റ് ലുക്ക്
മലയാള സിനിമയിലെ പുതിയ മാതൃക; ഞങ്ങളുടെ അധ്വാനത്തിന് നൽകിയ ബഹുമാനത്തിന് നന്ദി: ഷാജി നടുവിൽ