വാരണാസിയില്‍ ചാറ്റ് ഷോപ്പ് ഉടമയ്‍ക്കൊപ്പം 'തല'!, ഫോട്ടോ ചര്‍ച്ചയാകുന്നു

Web Desk   | Asianet News
Published : Jan 17, 2021, 12:53 PM IST
വാരണാസിയില്‍ ചാറ്റ് ഷോപ്പ് ഉടമയ്‍ക്കൊപ്പം 'തല'!, ഫോട്ടോ ചര്‍ച്ചയാകുന്നു

Synopsis

വലിമൈയുടെ ചിത്രീകരണത്തിനിടെയെടുത്ത ഫോട്ടോ ചര്‍ച്ചയാകുന്നു.

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. വലിമൈയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ അജിത്തിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരങ്ങളടക്കമുള്ളവരാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു ചാറ്റ് ഷോപ് ഉടമയ്‍ക്കൊപ്പമാണ് ഫോട്ടോയില്‍ അജിത്തുള്ളത്.

വാണാസിയില്‍ ആണ് വലിമൈയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രീകരണത്തിന്റെ ഇടവേളയിലായിരുന്നു അവിടത്തെ തദ്ദേശീയ ഭക്ഷണം കഴിക്കാൻ അജിത്ത് ചാറ്റ് ഷോപ്പിലെത്തിയത്. ചാറ്റ് ഷോപ്പിന്റെ ഉടമയ്‍ക്കൊപ്പമാണ് ഫോട്ടോയില്‍ അജിത്തുള്ളത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് വലിമൈയില്‍ അജിത്ത് അഭിനയിക്കുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം മുടങ്ങിയത്. ഇപോള്‍ എന്തായാലും സിനിമയുടെ ചിത്രീകരണം തുടരുകയാണ്

ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്.

ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതായിരിക്കും ചിത്രം.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ