അവധിക്കാലമാഘോഷിച്ച് ശാലിനിയും അജിത്തും, ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

Published : Mar 21, 2023, 11:01 AM IST
അവധിക്കാലമാഘോഷിച്ച് ശാലിനിയും അജിത്തും, ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

Synopsis

അജിത്തിന്റേതായി 'തുനിവാ'ണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

അജിത്ത് കുടുംബത്തിന് വളരെ പ്രാധാന്യം നല്‍കുന്ന നടനാണ്. അജിത്തിന്റെയും ശാലിനിയുടെയും വിശേഷങ്ങള്‍ അറിയാൻ ആരാധകര്‍ എന്നും താല്‍പര്യം കാട്ടാറുമുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. അജിത്തും ശാലിനിയും ദുബായ്‍യില്‍ അവധിയാഘോഷിക്കുന്നതിന്റ ഫോട്ടോകളാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

അനൗഷ്‍ക കുമാര്‍ എന്ന മകളും ആദ്വിക് എന്ന മകനുമാണ് അജിത്- ശാലിനി ദമ്പതിമാര്‍ക്കുള്ളത്. എച്ച് വിനോദ് കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രമായ 'തുനിവാ'ണ് അജിത്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യരാണ് 'തുനിവി'ലെ നായിക.

എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ 'തുനിവ്' വൻ ഹിറ്റായി മാറിയിരുന്നു. സമുദ്രക്കനി, ജോണ്‍ കൊക്കെൻ, അജയ് കുമാര്‍, വീര, ദര്‍ശൻ, ജി എം സുന്ദര്‍, പ്രേം കുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ 'തുനിവി'ല്‍ വേഷമിട്ടു. ജിബ്രാൻ ആയിരുന്നു സംഗീത സംവിധാനം. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: 'ദളപതി വിജയ്‍യെ കുറിച്ച് ഒരു വാക്ക്', രശ്‍മികയുടെ പ്രതികരണം ഇങ്ങനെ

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ