'ദളപതി വിജയ്‍യെ കുറിച്ച് ഒരു വാക്ക്', രശ്‍മികയുടെ പ്രതികരണം ഇങ്ങനെ

Published : Mar 21, 2023, 09:28 AM IST
'ദളപതി വിജയ്‍യെ കുറിച്ച് ഒരു വാക്ക്', രശ്‍മികയുടെ പ്രതികരണം ഇങ്ങനെ

Synopsis

വിജയ് നായകനായ ചിത്രം 'വാരിസി'ല്‍ നായിക രശ്‍മിക ആയിരുന്നു.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ വിജയ്‍ക്ക് രാജ്യമൊട്ടാകെ ആരാധകരുണ്ട്. സാധാരാണക്കാര്‍ മാത്രമ്ലല താരങ്ങളും വിജയ്‍യുടെ കടുത്ത ആരാധകരാണ്. വിജയ് നായകനാകുന്ന സിനിമകളില്‍ ചെറിയ കഥാപാത്രമാണെങ്കില്‍ പോലും അഭിനയിക്കാൻ തെന്നിന്ത്യൻ നടീ നടൻമാര്‍ തയ്യാറാകാറുണ്ട്. ദളപതി വിജയ്‍യെ കുറിച്ച് രശ്‍മിക മന്ദാന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ട്വിറ്ററില്‍ രശ്‍മിക മന്ദാന ആരാധകരോട് സംവദിക്കവേയാണ് വിജയ്‍യോടുള്ള സ്നേഹവും വ്യക്തമാക്കിയത്. നടൻ വിജയ്‍യെ കുറിച്ച് ഒരു വാക്ക് എന്നായിരുന്നു ഒരു ആരാധകൻ രശ്‍മികയോട് ചോദിച്ചത്. സ്‍നേഹം എന്നായിരുന്നു അതിന് രശ്‍മിക മന്ദാന നല്‍കിയ മറുപടി. വിജയ് നായകനായെത്തിയ വാരിസില്‍ രശ്‍മിക മന്ദാന ആയിരുന്നു നായികയായി വേഷമിട്ടത്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ചിത്രത്തില്‍ ശരത്‍കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ 'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.

Read More: പ്രഭാസിന്റെ 'ആദിപുരുഷ്', ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്