അജിത്തിന്റെ ആ വമ്പൻ ഹിറ്റ് ചിത്രം വീണ്ടും എത്തുന്നു, റിലീസ് പ്രഖ്യാപിച്ചു

Published : Feb 20, 2024, 02:25 PM IST
അജിത്തിന്റെ ആ വമ്പൻ ഹിറ്റ് ചിത്രം വീണ്ടും എത്തുന്നു, റിലീസ് പ്രഖ്യാപിച്ചു

Synopsis

അജിത്ത് ആവേശമായി മാറിയ ആ ചിത്രം വീണ്ടുമെത്തുകയാണ്.

നടൻ അജിത്തിന്റെ വൻ ഹിറ്റ് ചിത്രമാണ് ബില്ല. അജിത്ത് നായകനായി 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ബില്ല. ബില്ല വീണ്ടും പ്രദര്‍ശനത്തിന് എത്തുകയാണ്. ഫെബ്രുവരി 23ന് അജിത്തിന്റെ ബില്ല സിനിമ വീണ്ടും റിലീസ് ചെയ്യും എന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

ഡേവിഡ് ബില്ലയെയും ശരവണ വേലുവിനെയും ചിത്രത്തില്‍ അജിത്ത് അവതരിപ്പിച്ചപ്പോള്‍ അന്ന് തമിഴകത്തെ വമ്പൻ വിജയമാകുകയും ചെയ്‍തിരുന്നു. സംവിധാനം വിഷ്‍ണുവര്‍ധനാണ് നിര്‍വഹിച്ചത്. ഛായാഗ്രാഹണം നിരവ് ഷായിരുന്നു നിര്‍വഹിച്ചത്. നയൻതാര അജിത്തിന്റെയും നായികയായും എത്തി.

അജിത്ത് നായകനായി വേഷമിടുന്ന പുതിയ ചിത്രം വിഡാ മുയര്‍ച്ചി അസെര്‍ബെയ്‍ജാനിലെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയാക്കി എന്ന് ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നാണ് അടുത്തിടെയുടെ പ്രധാനപ്പെട്ട ഒരു അപ്‍ഡേറ്റ്. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയതും. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറായിരുന്നു നിര്‍മാണം. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ സമുദ്രക്കനിയും നായകൻ അജിത്തിനൊപ്പം ഒരു നിര്‍ണായക വേഷത്തില്‍ ഉണ്ടായിരുന്നു. അജിത്ത് നായകനായ ഹിറ്റ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് ജിബ്രാനാണ്.

Read More: ബിജു മേനോന്റെ തുണ്ട് ക്ലിക്കായോ?, ആദ്യയാഴ്‍ച നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു