നടന്‍ ഋതുരാജ് സിംഗ് അന്തരിച്ചു

Published : Feb 20, 2024, 01:05 PM IST
നടന്‍ ഋതുരാജ് സിംഗ് അന്തരിച്ചു

Synopsis

പാൻക്രിയാറ്റിക് പ്രശ്നത്തെ തുടർന്ന് അടുത്തിടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മുംബൈ: ടെലിവിഷന്‍ താരം ഋതുരാജ് സിംഗ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് 59 കാരന്‍റെ മരണം എന്നാണ് റിപ്പോര്‍ട്ട്. താരത്തിന്‍റെ അടുത്ത സുഹൃത്തും നടനുമായ അമിത് ബേല്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഋതുരാജ് മരിച്ചതെന്നാണ് റിപ്പോർട്ട്. പാൻക്രിയാറ്റിക് പ്രശ്നത്തെ തുടർന്ന് അടുത്തിടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഋതുരാജ് സിംഗിന്‍റെ സുഹൃത്തായ അമിത് ബേല്‍  നൗ ന്യൂസിനോട് പറഞ്ഞത് ഇങ്ങനെയാണ് "ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം അന്തരിച്ചത്. പാൻക്രിയാസിന്‍റെ ചികിത്സയ്ക്കായി കുറച്ച് കാലം മുമ്പ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോള്‍  ഹൃദയസംബന്ധമായ ചില സങ്കീർണതകൾ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തു'.

പ്രമുഖ നടന്‍ അര്‍ഷാദ് വര്‍സി തന്‍റെ എക്സ് അക്കൗണ്ടിലൂടെ ഋതുരാജ് സിംഗിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. "ഋതു രാജ് അന്തരിച്ചെന്നറിഞ്ഞതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങൾ ഒരേ ബില്‍ഡിംഗിലാണ് താമസിച്ചിരുന്നത്. നിർമ്മാതാവെന്ന നിലയിൽ എന്‍റെ ആദ്യ സിനിമയുടെ ഭാഗമായിരുന്നു അദ്ദേഹം. ഒരു സുഹൃത്തിനെയും മികച്ച നടനെയും നഷ്ടപ്പെട്ടു" -  അര്‍ഷാദ് വര്‍സി  എഴുതി. 

ബനേഗി അപ്‌നി ബാത്, ജ്യോതി, ഹിറ്റ്‌ലർ ദീദി, ശപത്, വാരിയർ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔർ ബാത്തി ഹം തുടങ്ങി നിരവധി സീരിയലുകളില്‍ ഋതുരാജ് അഭിനയിച്ചിട്ടുണ്ട്. ലഡോ 2 എന്ന ടിവി സീരിയലിൽ ബൽവന്ത് ചൗധരിയുടെ വേഷം ഏറെ ശ്രദ്ധേയമാണ്. 

ബദരീനാഥ് കി ദുൽഹനിയ (2017), തുനിവ് (2023) തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ യാരിയൻ 2 ആയിരുന്നു അദ്ദേഹത്തിന്‍റെ അവസാന ചിത്രം.

ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനൽ, അഭയ്, ബന്ദിഷ് ബാൻഡിറ്റ്‌സ്, നെവർ കിസ് യുവർ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇൻ ഹെവൻ സീസൺ 2 എന്നിവയുൾപ്പെടെ നിരവധി വെബ് സീരീസുകളുടെ ഭാഗമായിരുന്നു റിതുരാജ്. മരണത്തിന് മുമ്പ് അനുപമ എന്ന സീരിയലിൽ യശ്പാൽ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു .

പ്രിയങ്കയില്ല ‘ഡോൺ 3’യില്‍ പുതിയ നായിക; സര്‍പ്രൈസ് പ്രഖ്യാപനം വന്നു

47 കാരനായ നടന്‍ സഹീല്‍ ഖാന്‍ വിവാഹിതനായി വധുവിന് 21; ആശംസയും, ട്രോളുമായി സോഷ്യല്‍ മീഡിയ.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്റെ ചിത്രം ഉപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ്'; ജാഗ്രത പുലർത്തണമെന്ന് ഗായത്രി അരുൺ
'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ