നടൻ അജിത് കുമാർ കെജിഎഫില്‍ അഭിനയിക്കുമോ?: മാനേജര്‍ വ്യക്തമാക്കുന്നത്

Published : Jul 26, 2024, 03:51 PM ISTUpdated : Jul 26, 2024, 03:52 PM IST
നടൻ അജിത് കുമാർ കെജിഎഫില്‍ അഭിനയിക്കുമോ?: മാനേജര്‍ വ്യക്തമാക്കുന്നത്

Synopsis

രണ്ട് ദിവസം മുന്‍പ് അജിത്തും പ്രശാന്തും കൂടികാഴ്ച നടത്തിയതിന് പിന്നാലെ ഡിടി നെക്സ്റ്റ് റിപ്പോർട്ട് അനുസരിച്ച് പ്രശാന്ത് നീലുമായി രണ്ട് ചിത്രങ്ങള്‍ ചെയ്യാനുള്ള ആലോചനയിലാണ് അജിത്ത് എന്നാണ് വാര്‍ത്ത വന്നത്.

ചെന്നൈ: നടൻ അജിത് കുമാർ കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം പ്രവർത്തിക്കാന്‍ പോകുന്നു എന്ന നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ അജിത്തും പ്രശാന്ത് നീലും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും ആ കൂടിക്കാഴ്ചയിൽ ഒരു സിനിമയും ചർച്ച ചെയ്തിട്ടില്ലെന്നാണ് അജിത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര പറയുന്നത്.

പൊതുവേദിയിലോ, സോഷ്യല്‍ മീഡിയയിലോ പ്രത്യക്ഷപ്പെടാത്ത അജിത്തിന്‍റെ ഔദ്യോഗിക പ്രതികരണങ്ങള്‍ എല്ലാം തന്നെ സുരേഷ് ചന്ദ്ര വഴിയാണ് എന്നതിനാല്‍ അജിത്ത് പ്രശാന്ത് നീലുമായി ചേര്‍ന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത അജിത്ത് തന്നെ നിഷേധിച്ചുവെന്ന് കരുതേണ്ടിവരും. 

രണ്ട് ദിവസം മുന്‍പ് അജിത്തും പ്രശാന്തും കൂടികാഴ്ച നടത്തിയതിന് പിന്നാലെ ഡിടി നെക്സ്റ്റ് റിപ്പോർട്ട് അനുസരിച്ച് പ്രശാന്ത് നീലുമായി രണ്ട് ചിത്രങ്ങള്‍ ചെയ്യാനുള്ള ആലോചനയിലാണ് അജിത്ത് എന്നാണ് വാര്‍ത്ത വന്നത്.  ആദ്യ ചിത്രം വ്യത്യസ്തമായ കഥയാണെങ്കില്‍, രണ്ടാമത്തേത് യാഷ് നായകനായ 'കെജിഎഫ്' യൂണിവേഴ്സിലെ കഥയാണ് എന്നുമായിരുന്നു റിപ്പോര്‍ട്ട്. 

"അദ്യത്തെ അജിത്ത് പ്രശാന്ത് നീല്‍ സിനിമ സ്റ്റാന്‍റ് എലോണ്‍ ചിത്രം ആയിരിക്കും. ഇത് എകെ 64 എന്ന പ്രൊജക്ടാകാനാണ് സാധ്യത. അദ്ദേഹത്തിന്‍റെ 65-ാമത്തെയോ 66-ാമത്തെയോ ചിത്രമായിരിക്കും അവരുടെ രണ്ടാമത്തെ പ്രോജക്റ്റ് 'കെജിഎഫ് 3'യിലേക്ക് വഴി മരുന്നിടുന്ന ചിത്രമായിരിക്കും ഇത്. ഈ ചിത്രത്തിന്‍റെ ക്ലൈമാക്‌സ് 'കെജിഎഫ് 3' ലേക്ക് നയിക്കും. അജിത്തിന്‍റെ കഥാപാത്രം പ്രശാന്ത് നീൽ കെജിഎഫ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ യാഷിന് മുകളില്‍ നില്‍ക്കുന്ന കഥാപാത്രമായേക്കും" ഡിടി നെക്സ്റ്റ് റിപ്പോർട്ട്  റിപ്പോർട്ടിൽ പറയുന്നു.

എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ച സുരേഷ് ചന്ദ്ര പറഞ്ഞത് ഇതാണ്,  "ഈ റൂമറുകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട് എന്നാല്‍ അത് ശരിയല്ല. അജിത്ത് സാറും പ്രശാന്ത് നീലും കണ്ടുമുട്ടി എന്നത് സത്യമാണ്. അവർ സൌഹൃദ സംഭാഷണം നടത്തുകയും  പരസ്പരം ആദരിക്കുകയും ചെയ്തു. പക്ഷേ അവർ കണ്ടുമുട്ടിയപ്പോൾ ഒരു സിനിമയെക്കുറിച്ചും ചര്‍ച്ച ചെയ്തില്ല. പ്രശാന്തിനൊപ്പം അജിത്ത് പ്രവര്‍ത്തിക്കുന്നത് കാണാന്‍ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ സമീപഭാവിയിൽ ഒന്നും സംഭവിക്കാന്‍ സാധ്യതയില്ല".

'ലവ് ഇൻഷുറൻസ് കമ്പനി' ലവ് ടുഡേ നായകന്‍റെ പുതിയ ചിത്രം: നിര്‍മ്മാണം നയന്‍താര

'ബാഡ് ന്യൂസ്' ആദ്യവാരത്തില്‍ ബോളിവുഡിന് ഗുഡ് ന്യൂസായി: അത്ഭുതപ്പെടുത്തുന്ന കളക്ഷന്‍
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

15 കോടിയിൽ തുടക്കം, അവസാനം എത്ര കിട്ടി? കളങ്കാവൽ ഒടിടി റിലീസ് തിയതി എത്തി
ഫുവാദ് പനങ്ങായ് നിർമ്മിച്ച ആദ്യചിത്രം; 'വേറെ ഒരു കേസ്' രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ