ആന്ധ്രാ മുഖ്യമന്ത്രിയുടെ കഥ സിനിമയാക്കാന്‍ രാം ഗോപാല്‍ വര്‍മ്മ; അജ്മല്‍ അമീര്‍ ജഗന്‍- ചിത്രങ്ങള്‍

Published : Aug 13, 2023, 08:21 AM IST
ആന്ധ്രാ മുഖ്യമന്ത്രിയുടെ കഥ സിനിമയാക്കാന്‍ രാം ഗോപാല്‍ വര്‍മ്മ; അജ്മല്‍ അമീര്‍ ജഗന്‍- ചിത്രങ്ങള്‍

Synopsis

കോ അടക്കം ശ്രദ്ധേയമായ ചിത്രങ്ങളില്‍ വേഷം ചെയ്ത അജ്മല്‍ കരിയറിലെ തന്നെ മികച്ച വേഷമാണ് ഇതെന്നാണ് അവകാശപ്പെടുന്നത്. വ്യൂഹം എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. 

ഹൈദരാബാദ്: മലയാള നടന്‍ അജ്മല്‍ അമീര്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷം ചെയ്യുന്നു. രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജ്മലിന്‍റെ പുതിയ വേഷം. കോ അടക്കം ശ്രദ്ധേയമായ ചിത്രങ്ങളില്‍ വേഷം ചെയ്ത അജ്മല്‍ കരിയറിലെ തന്നെ മികച്ച വേഷമാണ് ഇതെന്നാണ് അവകാശപ്പെടുന്നത്. വ്യൂഹം എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. 

മലയാളത്തില്‍ അവസാനമായി അഭ്യൂഹം എന്ന ചിത്രത്തിലാണ് അജ്മല്‍ അഭിനയിച്ചത്. ആക്ഷന്‍ ത്രില്ലറായ ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. അതേ സമയം ആന്ധ്രാ മുഖ്യമന്ത്രിയുടെ വേഷം ചെയ്യാന്‍ തയ്യാറായതിന് പിന്നാലെ തനിക്ക് ഏറെ ഭീഷണി വന്നുവെന്നാണ് അജ്മല്‍ പറയുന്നത്. പക്ഷെ ഈ വേഷം ചെയ്യാന്‍ രാം ഗോപാല്‍ വര്‍മ്മ എല്ലാ പിന്തുണയും നല്‍കിയെന്ന് അജ്മല്‍ പറയുന്നു. 

അജ്മലിന്‍റെ ശ്രദ്ധേയമായ തമിഴ് സിനിമ 'കോ'യിലും യുവ മുഖ്യമന്ത്രിയുടെ വേഷമാണ് അജ്മല്‍ ചെയ്തിരുന്നത്. എന്നാല്‍ രസകരമായ കാര്യം കോ സിനിമയിലെ അജ്മലിന്‍റെ കൂടെ അഭിനയിച്ച ഹീറോ ജീവയെയാണ് ആദ്യം ജഗന്‍റെ റോള്‍ ചെയ്യാന്‍ ക്ഷണിച്ചത് എന്നതാണ്. എന്നാല്‍ ജീവ ആ റോള്‍ ഏറ്റെടുത്തില്ല. 

അതേ സമയം ജൂണ്‍ മാസത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ നേരിട്ട് കണ്ട് ചിത്രത്തെക്കുറിച്ച് രാം ഗോപാല്‍ വര്‍മ്മ ചര്‍ച്ച നടത്തിയെന്നാണ് വിവരം. അതിന് പിന്നാലെ ചിത്രത്തിലെ ചില ഫോട്ടോകളും രാം ഗോപാല്‍ വര്‍മ്മ പുറത്തുവിട്ടിരുന്നു. മലയാളിയായ മാനസ രാധാകൃഷ്ണനാണ് ചിത്രത്തില്‍ ജഗന്‍റെ ഭാര്യയുടെ റോള്‍ ചെയ്യുന്നത്.

2024 തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ജഗന്‍റെ പ്രചരണത്തിന്‍റെ ഭാഗമാണ് ചിത്രം എന്നാണ് ഉയരുന്ന ആരോപണം. നേരത്തെ തന്നെ ജഗനുമായി അടുത്ത വ്യക്തിയാണ് രാം ഗോപാല്‍ വര്‍മ്മ. ആന്ധ്രയിലെ പ്രധാന പ്രതിപക്ഷ കക്ഷി ടിഡിപിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണ് രാം ഗോപാല്‍ വര്‍മ്മ. 2019 ല്‍ ടിഡിപി സ്ഥാപക നേതാവും സൂപ്പര്‍ താരവുമായി എന്‍ടിആറും ലക്ഷ്മി പാര്‍വ്വതിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് 'ലക്ഷ്മിയുടെ എന്‍ടിആര്‍' എന്ന പടം രാം ഗോപാല്‍ വര്‍മ്മ പിടിച്ചിരുന്നു. 

കിംഗ് ഓഫ് കൊത്ത പ്രൊമോഷന്‍ പരിപാടികളില്‍ അടിമുടി പുതുമ

'പോര്‍ തൊഴില്‍' നായകന്‍ അശോക് സെല്‍വന്‍ വിവാഹിതനാകുന്നു; വധു നടി തന്നെ

Asianet News Live


 

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ