യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്ന തമിഴ് ചിത്രം വരുന്നു

Published : Nov 09, 2026, 05:08 PM IST
aju varghese and yogi babu stars in new tamil movie

Synopsis

പർണ്ണവി പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം 2027 ജനുവരി മാസത്തിൽ ആരംഭിക്കും

യോ​ഗി ബാബുവും അജു വര്‍​ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം വരുന്നു. മോഹന്‍ലാല്‍ നായകനായി 2019 ല്‍ പുറത്തെത്തിയ ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ സംവിധായകരില്‍ ഒരാളായ ജോജു ആലുക്കയാണ് ചിത്രത്തിന്‍റെ സംവിധാനം. ജോജുവിന്‍റേത് തന്നെയാണ് കഥ. അദ്ദേഹത്തിന്‍റെ ആദ്യ തമിഴ് ചിത്രവുമാണ് ഇത്.

പർണ്ണവി പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം 2027 ജനുവരി മാസത്തിൽ കഞ്ചിക്കോട്, പൊള്ളാച്ചി, ചെന്നൈ, മലേഷ്യ എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഒ- എ എസ് ദിനേശ്.

ജിബി- ജോജു എന്നീ ഇരട്ട സംവിധായകരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രം ഒരുക്കിയത്. മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തില്‍ രാധിക ശരത്കുമാര്, സിദ്ദിഖ്, ഹണി റോസ്, കെപിഎസി ലളിത, അജു വര്‍​ഗീസ്, സലിം കുമാര്‍, ഹരീഷ് പേരടി എന്നിങ്ങനെ വലിയ താരനിരയും ഉണ്ടായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നാൽപ്പതാകുമ്പോൾ വിരമിക്കണമെന്ന് വിചാരിച്ചതാണ്, പക്ഷേ ഇനിയും കിടക്കുന്നു സമയം'; വീഡിയോയുമായി രഞ്ജിനി ഹരിദാസ്
മികച്ച പ്രതികരണങ്ങളോടെ സൂര്യ - ജിത്തു മാധവൻ ചിത്രം 'സീൻ' മുന്നേറുന്നു; പുതിയ പ്രൊമോ വീഡിയോ പുറത്ത്