'നാൽപ്പതാകുമ്പോൾ വിരമിക്കണമെന്ന് വിചാരിച്ചതാണ്, പക്ഷേ ഇനിയും കിടക്കുന്നു സമയം'; വീഡിയോയുമായി രഞ്ജിനി ഹരിദാസ്

Published : Nov 09, 2026, 03:35 PM IST
Ranjini Haridas

Synopsis

ചെറിയ പ്രായത്തിൽ ജോലി ചെയ്യാൻ തുടങ്ങിയതാണ് ഞാൻ.

നാൽപതുകളിൽ തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും താൻ പഠിച്ചതും അനുഭവിച്ചതുമായ കാര്യങ്ങളെക്കുറിച്ചും തുറന്നു സംസാരിച്ച് അവതാരക രഞ്ജിനി ഹരിദാസ്. നാൽപതുകളിൽ തനിക്കു വേണ്ടിയും ഇഷ്ടമുള്ള കാര്യങ്ങൾക്കു വേണ്ടിയും കൂടുതൽ സമയം കണ്ടെത്താൻ തുടങ്ങിയെന്ന് രഞ്ജിനി പറയുന്നു.

''ഇരുപതുകൾ എനിക്ക് വളരെ നല്ലതായിരുന്നു. മുപ്പതുകളിൽ സാമ്പത്തികമായി നല്ലതായിരുന്നു. സമ്പാദിച്ചു, ലോകം കണ്ടു. ചെറിയ പ്രായത്തിൽ ജോലി ചെയ്യാൻ തുടങ്ങിയതാണ് ഞാൻ. വ്യക്തിപരമായ നഷ്ടങ്ങളും വേർപാടുകളും ഞാൻ നേരിട്ടിട്ടുണ്ട്. ജീവിതത്തിലെ നല്ലതും മോശവുമായ അനുഭവങ്ങൾ ഒരു വ്യക്തിയെന്ന നിലയിൽ എന്നെ മെച്ചപ്പെടുത്തി. ഇപ്പോൾ എനിക്ക് കുറേക്കൂടി പക്വതയും ക്ഷമയുമുണ്ട്. നമ്മളെപ്പോഴും നമ്മളെ താരതമ്യം ചെയ്യേണ്ടത് നമ്മളുമായി തന്നെയാണ്. ഇന്നലെയിലെ നമ്മളിൽ നിന്നും ഇന്ന് മെച്ചപ്പെട്ടാൽ നല്ലത്. നാൽപതുകളിലെത്തുമ്പോൾ നമുക്ക് ചുറ്റുമുള്ളതിലെല്ലാം മൂല്യം കാണും. ഏറ്റവും പ്രധാനം നമ്മൾ സ്വയം വില കൽപ്പിക്കും എന്നതാണ്. നമ്മളെത്തന്നെ മനസിലാക്കും. നമുക്ക് ഇഷ്മുള്ള കാര്യങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തും. 40 ൽ വിരമിക്കണമെന്ന് വിചാരിച്ച ആളാണ് ഞാൻ. പക്ഷേ, ഇത് ചെറുപ്പമാണല്ലോ ഇനിയും കിടക്കുന്നല്ലോ 10, 20 വർഷം എന്ന് മനസിലാക്കിയത് ഇവിടെ എത്തിയ ശേഷമാണ്.

സാമ്പത്തിക സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. അതൊരുപാട് സമാധാനം തരും. നമ്മുടെ സമാധാനം സംരക്ഷിക്കാൻ ഒരുപാട് കാര്യങ്ങളിൽ നോ പറയേണ്ടി വരും. പണ്ടും ഞാൻ അങ്ങനെയൊക്കെ തന്നെയായിരുന്നു. മറ്റൊരു കാര്യം 40 കളിൽ ആരെന്ത് പറഞ്ഞാലും കാര്യമാക്കില്ല എന്നതാണ്. എനിക്കിഷ്ടമുള്ള കാര്യങ്ങളിലാണ് അഭിപ്രായം പറയുക. മറ്റൊരാളുടെ താൽപര്യത്തിനല്ല. നമ്മു‍ടെ ജീവിതം ജീവിക്കേണ്ടത് നമ്മളാണ്'', യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ രഞ്ജിനി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മികച്ച പ്രതികരണങ്ങളോടെ സൂര്യ - ജിത്തു മാധവൻ ചിത്രം 'സീൻ' മുന്നേറുന്നു; പുതിയ പ്രൊമോ വീഡിയോ പുറത്ത്
വിജയ് ദേവരകൊണ്ട- രശ്‍മിക ചിത്രം 'രണബാലി' ഒടിടി റിലീസിനൊരുങ്ങുന്നു; എവിടെ കാണാം?