'കാശുമില്ല നടനുമല്ലെന്ന അവസ്ഥ, ജീവിതത്തിൽ മദ്യപാനം നിർത്തിയത് ആ സിനിമ കണ്ടതിന് ശേഷം..'; തുറന്നുപറഞ്ഞ് അജു വർഗീസ്

Published : Jul 15, 2026, 10:43 PM IST
Aju Varghese

Synopsis

കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നിലായിരുന്നെന്നും, ജീവിതത്തിലെ ഏക ആഡംബരമായിരുന്ന മദ്യപാനം, ആ മലയാള സിനിമ കണ്ടതിന് ശേഷമാണ് നിർത്തിയതെന്നും അജു വർഗീസ് പറയുന്നു.

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അജു വർഗീസ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. സഹനടനായും കോമഡി താരമായും നടനായും വില്ലനായും പ്രതിഭ തെളിയിച്ച അജു വർഗീസ് ഇന്ന് നിരവധി സിനിമകളുടെ ഭാഗമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ചും മദ്യപാനം നിർത്തുന്ന സാഹചര്യത്തിലേക്ക് എത്തിയതിനെ കുറിച്ചും അജു വർഗീസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

ജീവിതത്തിൽ ആകെയുണ്ടായിരുന്ന ആഡംബരം മദ്യപാനമായിരുന്നെന്നും ജയസൂര്യ അഭിനയിച്ച വെള്ളം എന്ന സിനിമ കണ്ടതോട് കൂടി അതും ഇല്ലാതെയായെന്നും അജു വർഗീസ് പറയുന്നു. സിനിമയ്ക്ക് പ്രചോദനമായ യഥാർത്ഥ മനുഷ്യനല്ല ജയസൂര്യ എന്ന നടനാണ് തന്റെ മദ്യപാനം നിർത്താൻ കാരണമായതെന്നും അജു വർഗീസ് കൂട്ടിച്ചേർത്തു. ഫറ ഷിബിലയ്ക്ക് നൽകിയ അഭിമുഖ്ഗത്തിലായിരുന്നു അജുവിന്റെ പ്രതികരണം.

"മലര്‍വാടിയ്ക്ക് ശേഷം അഭിനയം വളരെ ഇഷ്ടമാണ്. എനിക്കത് വിലമതിക്കാനാകാത്തതാണ്. കൊവിഡ് സമയത്ത് കാശ് നോക്കിയപ്പോള്‍ ബാങ്ക് ബാലന്‍സ് ഇല്ല. മൊറട്ടോറിയം ഒക്കെ എടുത്തിരുന്നു. എന്നാല്‍ നടന്‍ എന്ന പേരുണ്ട്. പോപ്പുലര്‍ ആണ്. അജു വര്‍ഗീസ് എന്ന് പോയി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇത് രണ്ടും ഇനി ആവശ്യമില്ല. പക്ഷെ നടന്‍ ആണോ എന്ന് നോക്കിയാല്‍ അതുമല്ല. കാശുമില്ല, നടനുമല്ല. കാശ് ജീവിക്കാന്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ ഞാന്‍ അതിനെ ചെയ്‌സ് ചെയ്യാന്‍ താല്‍പര്യമുള്ള ആളല്ല." അജു വർഗീസ് പറയുന്നു.

"95 ശതമാനവും കാശിന് വേണ്ടി സിനിമ ചെയ്യാറില്ല. നല്ല വേഷങ്ങള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. കുറഞ്ഞത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെയ്തത് ആവര്‍ത്തിക്കരുതെന്ന് തീരുമാനിച്ചു. നല്ല വേഷം വന്നാല്‍ മതി, അതുവരെ പോകാനുള്ള പിന്തുണ കുടുംബത്തിന്റെ ഭാഗത്തു നിന്നുമുണ്ട്. പഴയൊരു ലക്ഷ്വറി കുറവായിരിക്കാം. അല്ലെങ്കിലും വലിയ ലക്ഷ്വറി ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ലക്ഷ്വറി മദ്യപാനം ആയിരുന്നു. അത് പണ്ടാണ്, കൊവിഡിന് മുമ്പ്. വെള്ളം സിനിമ കണ്ടതോടെ അതും പോയി. ജയേട്ടന്റെ പ്രകടനം ആണ് എന്റെ മനസില്‍ സ്‌ട്രൈക്ക് ചെയ്തത്. യഥാര്‍ത്ഥ മുരളി ചേട്ടനെ എനിക്കറിയാം. റിയല്‍ ലൈഫ് മുരളിച്ചേട്ടന്‍ എന്നെ സ്വാധീനിച്ചിട്ടില്ല. ജയസൂര്യ എന്ന നടന്റെ അഭിനയവും, പ്രജീഷേട്ടന്റെ സീനുകളുമാണ് ടച്ച് ചെയ്തത്. അങ്ങനെ തീരുമാനിച്ചതാണ്." അജു വർഗീസ് കൂട്ടിച്ചേർത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പ്, താഴോട്ടിറങ്ങാൻ പാരച്യൂട്ട് പോലും കിട്ടില്ല'; പരിഹസിച്ച് സരിത ബാലകൃഷ്ണൻ
ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'; കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ ,ടൈറ്റിൽ പോസ്റ്റർ പുറത്ത്