Vivaha Avahanam : 'വിവാഹ ആവാഹന'ത്തില്‍ 'ഗുപ്‍തേട്ടനാ'യി അജു വര്‍ഗീസ്, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Published : Jul 02, 2022, 02:56 PM IST
Vivaha Avahanam : 'വിവാഹ ആവാഹന'ത്തില്‍ 'ഗുപ്‍തേട്ടനാ'യി അജു വര്‍ഗീസ്, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Synopsis

നിരഞ്‍ജ് മണിയൻപിള്ള രാജുവാണ്  ചിത്രത്തില്‍ നായകൻ (Vivaha Avahanam).

സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിവാഹ ആവാഹനം'. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്ന അജു വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തിറങ്ങി. 'ഗുപ്‍തേട്ടൻ' എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. യഥാർഥ സംഭവങ്ങളെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ നിരഞ്‍ജ് മണിയൻപിള്ള രാജുവാണ് നായകൻ (Vivaha Avahanam). 

പുതുമുഖ താരം നിതാര നാരയികയാകുന്ന ചിത്രത്തില്‍ പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്‍മൃതി, നന്ദിനി എന്നിവരും അഭിനയിക്കുന്നു. 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്‍ണു പ്രഭാകർ ആണ് ഛായാഗ്രഹണം.

ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. സോണി സി വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ. പ്രൊജക്ട് ഡിസൈനർ ജിനു വി നാഥ്.

എഡിറ്റർ- അഖിൽ എ ആർ, സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്‍ണൻ, സൗണ്ട് ഡിസൈൻ- എം ആർ രാജകൃഷ്‍ണൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്‍ണു രവി, വിഷ്‍ണു കെ വിജയൻ, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രവർത്തകർ.
    
Read More : വിജയ് ദേവെരകൊണ്ടയുടെ മുഖം ടാറ്റ് ചെയ്‍തു, ആരാധികയെ കാണാനെത്തി താരം

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ