അത് വിഎഫ്‍എക്സ് അല്ല! 'ഭ്രമയുഗ'ത്തിലെ ചാത്തന് പിന്നില്‍ ഒരു നടനുണ്ട്

Published : Mar 16, 2024, 03:58 PM IST
അത് വിഎഫ്‍എക്സ് അല്ല! 'ഭ്രമയുഗ'ത്തിലെ ചാത്തന് പിന്നില്‍ ഒരു നടനുണ്ട്

Synopsis

ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പ്രീതിഷീല്‍ സിം​ഗ് ആയിരുന്നു ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ ഡിസൈനര്‍

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ഭ്രമയുഗം. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിക്കപ്പെട്ട ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടി ആണ് നായകന്‍. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രം വലിയ പ്രേക്ഷകപ്രീതിയും ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഒടിടി റിലീസിനിപ്പുറം ചിത്രം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഇത്രകാലം വെളിപ്പെടുത്താതിരുന്ന ഒരു കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ചിത്രത്തിലെ ചാത്തന്‍റെ കഥാപാത്രം സംബന്ധിച്ചാണ് അത്.

ചിത്രത്തിലെ അവസാന രം​ഗങ്ങളിലാണ് ചാത്തന്‍ തന്‍റെ യഥാര്‍ഥ രൂപത്തില്‍ എത്തുന്നത്. ബീഭത്സത പകരുന്ന ഒരു രൂപമാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഈ കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്. ഇത് വിഎഫ്എക്സ് ആണോ അതോ ഏതെങ്കിലും അഭിനേതാക്കളാണോ എന്ന് മനസിലാവാത്ത തരത്തിലായിരുന്നു ചിത്രത്തിന്‍റെ അവതരണം. ആ രഹസ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭ്രമയു​ഗത്തിലെ ചാത്തന്‍ വിഎഫ്എക്സ് അല്ല, മറിച്ച് ഒരു നടന്‍ ആ രൂപത്തിന് പിന്നിലുണ്ട്. ആകാശ് ചന്ദ്രന്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥിയെയാണ് ചാത്തനാക്കി മാറ്റിയിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പ്രീതിഷീല്‍ സിം​ഗ് (ദ മേക്കപ്പ് ലാബ്) ആയിരുന്നു ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ ഡിസൈനര്‍. ഒടിടി റിലീസിന് പിന്നാലെ ആകാശ് ചന്ദ്രന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്. 

 

മമ്മൂട്ടി കൊടുമണ്‍ പോറ്റിയായി എത്തിയ ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതന്‍ പാചകക്കാരനായും അര്‍ജുന്‍ അശോകന്‍ ഒരു പാണനായും അമാല്‍ഡ ലിസ് യക്ഷിയായും എത്തി. മണികണ്ഠനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. വരിക്കാശ്ശേരി മനയാണ് കലാസംവിധായകന്‍ കൊടുമണ്‍ പോറ്റിയുടെ മനയായി രൂപാന്തരപ്പെടുത്തിയത്. 

ALSO READ : മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി; 'തേരി മേരി'യുമായി ആരതി ഗായത്രി ദേവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു