തെലുങ്ക് താരം ശ്രീരംഗ സുധയാണ് ഈ ചിത്രത്തിലെ നായിക
മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി കടന്നുവരുന്നു. ആരതി ഗായത്രി ദേവിയാണ് തേരി മേരി എന്ന അരങ്ങേറ്റ ചിത്രവുമായി കടന്നുവരുന്നത്. ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും ആരതിയുടേതാണ്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ് കെ, സമീർ ചെമ്പായിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അലക്സ് തോമസ്. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തില്‍ വച്ച് ഇന്ന് ഈ ചിത്രത്തിന് തുടക്കമായി.
ബബിത ബാബു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അലക്സ് തോമസ് ഫസ്റ്റ് ക്ലാപ്പ് നൽകി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് ടെക്സാസ് ഫിലിം ഫാക്ടറിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്. വർക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു കൊണ്ട് ജീവിക്കുന്ന നാട്ടിലെ രണ്ട് യുവാക്കളുടെ ജീവിതമാണ് തേരി മേരിയിലൂടെ രസകരമായി അവതരിപ്പിക്കുന്നത്.
ഇവർക്കിടയിലുള്ള ഇണക്കവും പിണക്കവും അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയിലെ നിർണ്ണായകമായ ഘടകങ്ങളാണ്. പ്രധാനമായും യൂത്തിൻ്റെ കാഴ്ചപ്പാടുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായിക ആരതി പറയുന്നു.
തെലുങ്ക് താരം ശ്രീരംഗ സുധയാണ് ഈ ചിത്രത്തിലെ നായിക. അന്ന രേഷ്മ രാജൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇർഷാദ് അലി, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, ബബിത ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം തെരഞ്ഞെടുത്ത ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം കൈലാസ് മേനോൻ, അഡീഷണൽ സ്ക്രിപ്റ്റ് അരുൺ കരിമുട്ടം, ഛായാഗ്രഹണം ബിബിൻ ബാലകൃഷ്ണൻ, എഡിറ്റിംഗ് എം എസ് അയ്യപ്പൻ, കലാസംവിധാനം സാബു റാം, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ വെങ്കിട്ട് സുനിൽ, അസോസിയേറ്റ് ഡയറക്ടേഴ്സ് സുന്ദർ എൽ, ശരത് കുമാർ കെ ജി, ക്രിയേറ്റീവ് ഡയറക്ടർ വരുൺ ജി പണിക്കർ, പ്രൊഡക്ഷൻ മാനേജേഴ്സ് സജയൻ ഉദിയൻകുളങ്ങര, സുജിത് വി എസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി. വർക്കല, കോവളം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാവും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ശാലു പേയാട്.
ALSO READ : ഹിമ ശങ്കരിക്കൊപ്പം തമിഴ് നടന്‍ ലോകേഷ്; 'ചാപ്പകുത്ത്' തിയറ്ററുകളിലേക്ക്
