
അമ്മ ഫിലിംസിന്റെ ബാനറിൽ നവാഗത സംവിധായകൻ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആകാശത്തിനു താഴെ'. സിനിമയുടെ ആദ്യ പോസ്റ്റർ പ്രകാശനം അയ്യങ്കാളി ദിനത്തില്‍ നടന്നു. സാധാരണക്കാരായ നൂറിൽപ്പരം സ്‍ത്രീകളുടെ ഫേസ്‍ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പ്രകാശിപ്പിച്ചത്. മലയാള സിനിമയിലെ വ്യത്യസ്‍തമായ ചുവടുവെപ്പായിരുന്നു ഇതെന്ന് 'ആകാശത്തിനു താഴെ'യുടെ പ്രവര്‍ത്തകര്‍ പറയുന്നു.
സമകാലിക സംഭവങ്ങളിലൂന്നി നിന്നു കൊണ്ടുള്ള പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. സ്‍ത്രീപക്ഷ സിനിമയായിട്ടാണ് ആകാശത്തിനു താഴെ എത്തുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രദീപ് മണ്ടൂരാണ്. ദേശീയ അവാർഡ് ജേതാവ് പ്രിയനന്ദന്റെ 'ഞാൻ നിന്നോടുകൂടെയുണ്ട്' എന്ന സിനിമയുടെ തിരക്കഥയും പ്രദീപ് മണ്ടൂരിന്റേതായിരുന്നു.
'ഞാൻ നിന്നോടുകൂടെയുണ്ട്' ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു ലിജീഷ് മുല്ലേഴത്ത്.
'ആകാശത്തിനു താഴെ' എന്ന ചിത്രത്തില്‍ സിജി പ്രദീപ് നായികാ വേഷത്തിലെത്തുന്നു. നിരവധി പുതുമുഖങ്ങൾക്കൊപ്പം നാടകരംഗത്തെ പ്രമുഖരും വേഷമിടുന്നു. ജനുവരി ഒന്ന് മുതൽ തൃശൂർ പൂമലയിലും പരിസരത്തുമായി ചിത്രീകരണം തുടങ്ങും. ഡിസൈൻ അധിൻ ഒള്ളൂർ.