
കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസൻ നടിയെന്ന നിലയില്‍ മാത്രമല്ല ഗായികയായും പ്രേക്ഷകരുടെ പ്രിയ താരമാണ്. വളരെയധികം സിനിമകള്‍ ഇല്ലെങ്കിലും ചെയ്‍തതൊക്കെ മികച്ച കഥാപാത്രങ്ങള്‍. ഒട്ടേറെ ഹിറ്റുകളും ശ്രുതി ഹാസന് സ്വന്തമാക്കാനായി. ഇപോഴിതാ ശ്രുതി ഹാസന്റെ ചില ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്.
തുടക്കത്തില്‍ മോഡലിംഗിലിലൂടെയാണ് ശ്രുതി ഹാസൻ കലാരംഗത്ത് സജീവമായി എത്തിയത്. പതിനേഴാം വയസ്സില്‍ ആദ്യമായി മോഡലിംഗ് ചെയ്‍തതിന്റെ ഫോട്ടോകളാണ് ശ്രുതി ഹാസൻ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും ശ്രുതി ഹാസന്റെ മോഡലിംഗ് ചിത്രങ്ങള്‍ ഹിറ്റായിക്കഴിഞ്ഞു.
കമല്‍ഹാസന്റെയും സരികയുടെയും മൂത്ത മകളാണ് ശ്രുതി ഹാസൻ.
ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ശ്രുതി ഹാസൻ നായികയായി അഭിനയിച്ചിട്ടുണ്ട്.