'തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം അനക്കം ഇല്ലല്ലോ?'; മറുപടിയുമായി അഖിൽ മാരാർ

Published : Jun 02, 2026, 04:34 PM IST
Akhil Marar

Synopsis

മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങൾ ഉണ്ടെന്ന് അഖില്‍ മാരാര്‍.

തെരഞ്ഞെടുപ്പിൽ തോറ്റതിനു ശേഷം അനക്കമില്ലല്ലോ എന്ന തരത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് അഖിൽ മാരാർ. ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല താനെന്നും പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിക്കുകയാണ് ചെയ്തതെന്നും അഖിൽ മാരാർ ഫേസ്‍ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

''എന്താണ് പരിപാടി..? തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..? കമന്റ് ബോക്സിലെ തെറി വിളികൾ മാറ്റി വെച്ചാൽ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങൾ.. ഞാൻ ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല. എനിക്ക് മുന്നിലും നിങ്ങൾക്ക് മുന്നിലും സാധ്യതകളുടെ ഒരായിരം കാഴ്ചകൾ ഉണ്ട്. പലരും അത് കാണുന്നില്ല. കണ്ടെത്തുന്നവർ ജീവിതത്തിൽ വിജയിക്കുന്നു.

ഇടയ്ക്ക് സമയം കിട്ടുമ്പോൾ മാത്രം ട്രേഡ് ചെയ്തിരുന്ന ഞാൻ ഈ യുദ്ധസാഹചര്യത്തിൽ മാർക്കറ്റിൽ സംഭവിക്കുന്ന ഉയർച്ച താഴ്ചകളെ ഉപയോഗിക്കാൻ തീരുമാനിച്ചു. 10 ലക്ഷത്തിനു മുകളിൽ ശമ്പളം കിട്ടുന്ന ജോലി മാറ്റി വെച്ച് മുഴുവൻ സമയ ട്രേഡർ ആയ എന്റെ സുഹൃത്തു ക്യാപ്റ്റൻ ഹരീഷ് കുമാർ എനിക്കൊരു സഹായി ആണ്. ഹരീഷിനെ ട്രെഡിങ് പഠിപ്പിച്ചത് ഞാൻ ആണെങ്കിലും ആളു നിലവിൽ ഇക്കാര്യത്തിൽ പുലിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രൂപയോളം ട്രേഡ് ചെയ്തു പ്രോഫിറ്റ് എടുക്കുക നിസാരമായ ഒന്നല്ല. പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിച്ച എന്റെ കഴിഞ്ഞ ആഴ്ചയിലെ പ്രോഫിറ്റ് ആണ് ഞാൻ ഷെയർ ചെയ്തത്.

ഇത് ഞാൻ പങ്ക് വെച്ചത് നിങ്ങൾ പോയി ട്രേഡ് ചെയ്യാൻ വേണ്ടിയല്ല മറിച്ചു ഞാൻ എന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുമ്പോൾ അതിന്റെ അടിയിൽ വല്ല ജോലിക്ക് പോടാ?എന്ന കമന്റ് ഇട്ട് ആശ്വാസം കണ്ടെത്തുന്ന വിഡ്ഢികൾക്ക് വേണ്ടിയാണ് ഈ മറുപടി. ഓഹരി വിപണി ഇടപാടുകൾ ക്ഷമയും മനസ്സിന്റെ നിയന്ത്രണവും ഭാഗ്യവും ഒക്കെ ഒത്തു ചേർന്നതാണ്. സൂക്ഷിച്ചു മുന്നോട്ട് പോകുക. 10 വർഷത്തെ അനുഭവവും പരാജയവും പഠിപ്പിച്ച പഠനങ്ങൾ ആണ് ഞാനും ഹരീഷും ഒക്കെ ലാഭം നേടുന്നതിന്റെ സൂത്രം'', അഖിൽ‌ മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തമ്പ്രാൻ ശിവൻകുട്ടി, ഇഷ്ടമുള്ളത് എടുത്തോട്ടെന്ന് ചിന്തിച്ചാകും അദ്ദേഹമത് ചെയ്തത്'; വി മുരളീധരനെ പിന്തുണച്ച് അഖിൽ മാരാർ
'പൃഥ്വിരാജിന് ലൂസിഫര്‍, ഉണ്ണി മുകുന്ദന് വെള്ളത്തില്‍ ഇറങ്ങാനുള്ള ബുദ്ധിമുട്ട്'; ആ ചിത്രം നടക്കാതെപോയതിനെക്കുറിച്ച് സംവിധായകന്‍