
നടൻ വിനായകൻ നടത്തിയ മീ ടു പരാമർശത്തിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ(Akhil Marar).
എല്ലാം ചിരിച്ചു കൊണ്ട് കേൾക്കേണ്ടി വന്ന വികെപി എന്ന പ്രിയപ്പെട്ട സംവിധായകനോട് സഹതാപം തോന്നുന്നുവെന്ന് അഖിൽ കുറിക്കുന്നു. തന്റെ പ്രതികരണം സിനിമ സംവിധായകന്റെ പ്രതിഷേധം അല്ലെന്നും രണ്ട് പെൺ മക്കളുള്ള ഒരച്ഛന്റെ രോദനം ആണെന്നും അഖിൽ പറഞ്ഞു.
അഖിൽ മാരാരുടെ വാക്കുകൾ
ആരാണ് സ്ത്രീ...
ചോദിച്ചത് കേട്ടില്ലേ ആരാണ് സ്ത്രീ.. സ്ത്രീയുടെ വ്യാഖാനം പറയു... വിനായകൻ ഇത് പറഞ്ഞത് ആധ്യാത്മിക പ്രഭാഷണ വേദിയിൽ അല്ല... മറിച്ചു ഒരു സ്ത്രീ നേരിടുന്ന ദുരിതങ്ങൾ പറയുന്ന അവരുടെ പോരാട്ടം പറയുന്ന "ഒരുത്തി" എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി.. എല്ലാം ചിരിച്ചു കൊണ്ട് കേൾക്കേണ്ടി വന്ന VKPഎന്ന പ്രിയപ്പെട്ട സംവിധായകനോട് സഹതാപം.. ഇനി പ്രിയപ്പെട്ട വിനായകന് മീ ടു വിന്റെ അർത്ഥം പറഞ്ഞു കൊടുക്കാൻ അറിവില്ലാതെ വായും പൊളന്ന് ഇരുന്ന് കൈ അടിച്ച മാധ്യമ സിംഗങ്ങളുടെ അറിവിലേക്ക്....
നിങ്ങളുടെ മുഖത്ത് നോക്കി പല പ്രാവശ്യം എന്താണ് മീ ടു എന്ന് ചോദിച്ചപ്പോൾ ദാ ഇത് പോലെ പറഞ്ഞു കൊടുക്കണം..മിസ്റ്റർ വിനായകൻ വിഡ്ഢിത്തരം പറയാം പക്ഷെ അതൊരലങ്കാരം ആയി കൊണ്ട് നടക്കരുത്..താങ്കൾ പറഞ്ഞു 10 സ്ത്രീകളുമായി സെക്‌സിൽ ഏർപ്പിട്ടിട്ടുണ്ട് എന്ന്... അതിലൊരാൾക്ക് എന്തെങ്കിലും കാരണം കൊണ്ട് താങ്കൾക്ക് വഴങ്ങേണ്ടി വന്നതായി തോന്നിയേക്കാം..അതിന്റെ കാരണം ചിലപ്പോൾ ഭയം ആകാം അല്ലെങ്കിൽ മറ്റ് കാരണങ്ങൾ ആകാം..
Read Also: പഞ്ചപാണ്ഡവരും പാഞ്ചാലിയും; വിവാദങ്ങള്‍ക്കിടെ വിനായകന്‍റെ പുതിയ പോസ്റ്റ്
ഇത്തരത്തിൽ പീഡനം ഏൽക്കേണ്ടി വന്ന പല പെണ്കുട്ടികളും അവരുടെ അഭിപ്രായങ്ങൾ തുറന്ന് പറയുമ്പോൾ അതിൽ ഒരാളാണ് ഞാനും എന്നൊരു പെണ്കുട്ടി പറയുന്നതാണ് മീ ടു.. ഇനി താങ്കൾ പറയുന്നത് പോലെ താങ്കളുടെ അമ്മയോടൊ പെങ്ങളോടൊ താങ്കളെ പോലൊരുവൻ വഴിയിൽ വെച്ചു ഇന്ന് രാത്രിയിൽ എന്റെ കൂടെ കിടക്കാമോ ..? കിടക്കാമോ.. പറ Yes.. or no ..? എന്ന് ചോദിച്ചാൽ അവർക്കതിൽ വിഷമം തോന്നി താങ്കളോട് വന്ന് പറഞ്ഞാൽ അമ്മയ്ക്ക് താല്പര്യം ഇല്ലെങ്കിൽ പോണ്ട ..അതിന് ഞാൻ എന്ത് വേണം എന്ന് ചോദിക്കുമോ..
അതോ അമ്മയെയും പെങ്ങളെയും അപമാനിച്ചവനെ അവന്റെ വീട്ടിൽ പോയി ഒന്ന് പൊട്ടിക്കുമോ..? ഞാൻ ആണെങ്കിൽ അവന്റെ പിണുങാണ്ടി വലിച്ചു പറിച്ചെടുക്കും... ഇനി വിനായകൻ പറഞ്ഞത് സൗഹൃദ വലയത്തിൽ പെട്ട ഒരാളോട് എന്ന അർത്ഥത്തിൽ ആണെങ്കിൽ വ്യക്തിപരമായി പോട്ടെ എന്ന് വെയ്ക്കാം.. പക്ഷെ സദസ്സിൽ ഇരുന്ന ഒരു പെണ്ണിനെ നോക്കി എനിക്ക് താല്പര്യം തോന്നിയാൽ ഞാൻ ആ കുട്ടിയോട് ചോദിക്കും എന്ന് വിളിച്ചു പറയുമ്പോൾ താങ്കൾ പറയുന്നത് താൽപ്പര്യം തോന്നുന്ന ആരോടും ചോദിക്കും എന്ന് തന്നെയാണ്.. വായിൽ തോന്നുന്നത് വിളിച്ചു കൂവുമ്പോൾ താങ്കൾ പരിഹസിച്ച ആ മഹാ നടൻ പണ്ടൊരു സിനിമയിൽ പറഞ്ഞത് മറക്കണ്ട.. കൈ വിട്ട ആയുധം വാ വിട്ട വാക്ക്... ഓർത്താൽ നന്ന്.. NB: സിനിമ സംവിധായകന്റെ പ്രതിഷേധം അല്ല 2 പെണ് മക്കളുള്ള ഒരച്ഛന്റെ രോദനം..ആയി കണ്ടാൽ മതിയെന്ന് സകല ഓണ്ലൈൻ മാധ്യമ സുഹൃത്തുക്കളോടും പറയുന്നു..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ