നിങ്ങൾ എത്ര പേര് ജീവിതം ആസ്വദിക്കുന്നു? വിവാദങ്ങൾക്കിടയിൽ അഖിൽ മാരാർ ചോദിക്കുന്നു

Published : Sep 22, 2025, 02:09 PM IST
Akhil marar

Synopsis

ജീവിതം എത്രത്തോളം ആസ്വദിക്കാൻ കഴിയുന്നോ അതിനായി സമയം കളയുക എന്നതാണ് എന്റെ ഇഷ്ടം

 

നടനും സംവിധായകനും മുൻ ബിഗ് ബോസ് താരവുമായ അഖിൽ മാരാർ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം മിഡ്നൈറ്റ് ഇൻ മുള്ളംകൊല്ലി എന്ന ചിത്രത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ കത്തിക്കയറി നിൽക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഖിൽ മാരാർ. സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയുള്ള അഖിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ട് ശ്രദ്ധേയമാവാറുണ്ട്. ജീവിതം ആസ്വദിക്കേണ്ടതാണെന്നാണ് അഖിൽ മാരാർ കുറിപ്പിൽ പറയുന്നത്.

''ജീവിതം എത്രത്തോളം ആസ്വദിക്കാൻ കഴിയുന്നോ അതിനായി സമയം കളയുക എന്നതാണ് എന്റെ ഇഷ്ടം... മറ്റുള്ളവരുടെ വാക്ക് കേട്ട് ഞാൻ ഒരിക്കലും ജീവിച്ചിട്ടില്ല... പലരും അൻപത് വയസ് വരെ ശരീരം കളഞ്ഞു പണം സമ്പാദിക്കും പിന്നീട് ശരീരത്തിന് വേണ്ടി ഈ പണം മുഴുവൻ ആശുപത്രിയിൽ ചിലവാക്കും.. കുടുംബത്തിനു വേണ്ടി ഒറ്റയ്ക്ക് പ്രവാസ ജീവിതം ജീവിച്ചു തീർക്കും, അവസാനം കുടുംബത്തോടെ ജീവിക്കാൻ വരുമ്പോൾ മക്കൾ അവരുടെ കാര്യം നോക്കി പോകും.. ആരുമില്ലാതെ ഒറ്റപ്പെട്ടു വീടിനുള്ളിൽ തളയ്ക്കപ്പെടും.. ലോൺ എടുത്തു വലിയ വീട് വെയ്ക്കും ഈ ലോൺ അടയ്ക്കാൻ വീട് വിട്ട് എവിടെയെങ്കിലും ജീവിച്ചു തീർക്കും..എല്ലാം കഴിഞ്ഞു താമസിക്കാൻ വരുമ്പോൾ മക്കൾ പറയും അച്ഛാ നമുക്കിത് പൊളിച്ചു പുതിയത് പണിയാം ഈ ഡിസൈൻ പോര..

നിങ്ങൾ എത്ര പേര് ജീവിതം ആസ്വദിക്കുന്നു.. മറ്റുള്ളവരുടെ ജീവിതം നോക്കി ജീവിക്കാതെ നിങ്ങൾ നിങ്ങൾക്ക് ഈ ഭൂമിയിൽ ലഭിച്ച അമൂല്യ നിമിഷങ്ങൾ ആസ്വദിക്കൂ.. വെട്ടി പിടിക്കാൻ ഉള്ള ഓട്ടത്തിൽ നിങ്ങൾ നേടി എടുക്കുന്ന എല്ലാത്തിലും വലുത് നമ്മളെ സ്നേഹിക്കാൻ ഒപ്പമുള്ളവർക്കുള്ള നല്ല നിമിഷങ്ങൾ ആയിരുന്നു എന്ന തിരിച്ചറിവ് നിങ്ങളെ വേദനിപ്പിക്കാതിരിക്കട്ടെ.. ആഗ്രഹങ്ങൾ അല്ല അതിനു മുകളിൽ നേടി.. സ്വപ്നങ്ങൾ യഥാർഥ്യമായി..പരിഹാസം കൈയടികൾ ആയി.. വിരോധികൾ ആരാധകർ ആയി..

ആരും കേൾക്കാതെ തള്ളി കളഞ്ഞ എന്റെ ശബ്ദം ലക്ഷങ്ങൾ കേൾക്കാൻ തുടങ്ങി.. ആ എനിക്ക് മുന്നോട്ട് പോകാൻ കഴിയാഞ്ഞിട്ടല്ല എനിക്കിഷ്ടം ഇങ്ങനെ ജീവിക്കാൻ ആണ്.. എന്റെ കുടുംബം അവരുടെ സന്തോഷം... അവർക്കൊപ്പം ഉള്ള നിമിഷങ്ങൾ..'' അഖിൽ മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

മിഡ്നൈറ്റ് ഇൻ മുള്ളംകൊല്ലി എന്ന സിനിമ പരാജയപ്പെടാൻ കാരണം അഖിൽ മാരാർ ആണെന്ന് സംവിധായകൻ ബാബു ജോൺ ആരോപിച്ചിരുന്നു. എന്നാൽ, സിനിമയിലേക്ക് വിളിച്ചു അഭിനയിപ്പിച്ചതിന് ശേഷം എല്ലാ സഹായങ്ങളും ചെയ്തു. പിന്നീടാണ് ശുദ്ധകള്ളത്തരങ്ങളും നെറികേടുകളും എഴുതി പിടിപ്പിച്ചത്. പരാജയം മറച്ചുവെക്കാന്‍ തന്നെ കുറ്റപ്പെടുത്തുന്നുവെന്നും ഇതിന് മറുപടിയായി അഖിൽ മാരാർ സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു