നേരിന് നേരായ നേർ വഴി കാട്ടിയോൻ; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് അഖില്‍ മാരാര്‍

Published : Jul 18, 2023, 08:05 AM ISTUpdated : Jul 18, 2023, 09:53 AM IST
നേരിന് നേരായ നേർ വഴി കാട്ടിയോൻ; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് അഖില്‍ മാരാര്‍

Synopsis

ഉമ്മന്‍ചാണ്ടിയെ ഓര്‍ക്കുകയാണ് സംവിധായകനും ബിഗ്ബോസ് മലയാളം സീസണ്‍ 5 വിജയിയുമായ അഖില്‍ മാരാര്‍.  

കൊച്ചി: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. ഉമ്മന്‍ചാണ്ടിയെ ഓര്‍ക്കുകയാണ് സംവിധായകനും ബിഗ്ബോസ് മലയാളം സീസണ്‍ 5 വിജയിയുമായ അഖില്‍ മാരാര്‍.

തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഖില്‍‌ മാരാര്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കുന്നത്. ഞാൻ ഇത്രയേറെ സ്നേഹിച്ച ആരാധിച്ച ഒരു ജന നേതാവ് വേറെയില്ല. ജനങ്ങളെ ഇത്രയേറെ സ്നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ലെന്ന് അഖില്‍ മാരാര്‍ പോസ്റ്റില്‍ പറയുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഞാൻ ഇത്രയേറെ സ്നേഹിച്ച ആരാധിച്ച ഒരു ജന നേതാവ് വേറെയില്ല. ജനങ്ങളെ ഇത്രയേറെ സ്നേഹിച്ച ഒരു ജനനേതാവും വേറെ ഉണ്ടാവില്ല. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
നേരിന് നേരായ നേർ വഴി കാട്ടിയോൻ ശക്തിയായ് സത്യത്തെ സഹചാരിയാക്കിയോൻ
ഒപ്പം നടന്നവർ കൂടെ ചിരിച്ചവർ ഒറ്റപ്പെടുത്താൻ ശ്രമിച്ച നാളിൽ ആരോപണത്തിന്‍റെ കൂരമ്പുകൾ ,
കൊണ്ട് വില്ല് കുലച്ചു നിന്ന നാളിൽ മന്ദഹാസത്താൽ കൂരമ്പ് മാലയെ പൂമാല പൊന്മാലയാക്കി കുഞ്ഞൂഞ്ഞ്.

2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. 

കഴിവുറ്റ ഭരണാധികാരി, ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തി; ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഉമ്മൻചാണ്ടിക്ക് ആദരം, സംസ്ഥാനത്ത് 2 ദിവസം ഔദ്യോഗിക ദുഃഖാചരണം, ഇന്ന് പൊതുഅവധി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്