'പ്രിയ ചന്ദ്ര​ഗ്രഹമെ.. ഞങ്ങൾ ഇനിയും വരും നിന്നെ കീഴടക്കും'; 4 വർഷം മുമ്പ് പറഞ്ഞത് ഇന്ന് യാഥാർഥ്യം- അഖിൽ

Published : Aug 24, 2023, 07:49 AM ISTUpdated : Aug 24, 2023, 07:57 AM IST
'പ്രിയ ചന്ദ്ര​ഗ്രഹമെ.. ഞങ്ങൾ ഇനിയും വരും നിന്നെ കീഴടക്കും'; 4 വർഷം മുമ്പ് പറഞ്ഞത് ഇന്ന് യാഥാർഥ്യം- അഖിൽ

Synopsis

ഓരോ ഭാരതീയനും അഭിമാനിക്കാൻ പറ്റുന്ന നിമിഷം സമ്മാനിച്ച രാജ്യത്തെ ശാസ്ത്രഞ്ജർമാർക്ക് അഖിൽ മാരാർ നന്ദി അറിയിച്ചു.

നാളുകളായി രാജ്യം കാത്തിരുന്ന ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സന്തോഷത്തിലാണ് രാജ്യം. കഴിഞ്ഞ ദിവസം  വൈകിട്ട് 5.45ന് ആരംഭിച്ച ലാൻഡിംഗ് പ്രക്രിയ 19 മിനിറ്റുകളിൽ പൂർത്തിയായപ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനപൂരിതമായി. സോഷ്യൽ മീഡിയയിൽ എങ്ങും അഭിമാന ദൗത്യത്തെ പ്രകീർത്തിച്ച് കൊണ്ട് നിരവധി പേര്‍ രം​ഗത്തെത്തുന്നുണ്ട്. ഈ അവസരത്തിൽ നാല് വർഷങ്ങൾക്ക് മുൻപ് താൻ പറഞ്ഞൊരു കാര്യം ഇന്ന് യാഥാർഥ്യമായ സന്തോഷം കൂടി പങ്കുവയ്ക്കുകയാണ് ബി​ഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. 

സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ ആയിരുന്നു അഖിലിന്‍റെ പ്രതികരണം. ഓരോ ഭാരതീയനും അഭിമാനിക്കാൻ പറ്റുന്ന നിമിഷം സമ്മാനിച്ച രാജ്യത്തെ ശാസ്ത്രഞ്ജർമാർക്ക് അഖിൽ മാരാർ നന്ദി അറിയിച്ച് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ചന്ദ്രയാൻ 2 ദൗത്യം പരാജയപ്പെട്ട സമയത്ത് ചന്ദ്രനെ ഞങ്ങൾ കീഴടക്കും എന്ന് അഖിൽ പറഞ്ഞിരുന്നു. ഈ വീഡിയോയും അഖിൽ പങ്കുവച്ചിട്ടുണ്ട്. അതിന്ന് യാഥാര്‍ഥ്യം ആയെന്നും അതുകൊണ്ട് തന്നെ താൻ വളരെ ഏറെ സന്തോഷവാനാണെന്നും അഖിൽ മാരാർ പറഞ്ഞു. 

അഖിൽ മാരാരുടെ വാക്കുകൾ

എന്റെ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച. ഓരോ ഭാരതീയനും അഭിമാനിക്കാൻ പറ്റുന്ന നിമിഷം സമ്മാനിച്ച നമ്മുടെ രാജ്യത്തെ ശാസ്ത്രഞ്ജർമാർക്ക് എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ഈ മികച്ച ദൗത്യം പൂർത്തിയാക്കാൻ വേണ്ടി പ്രവർത്തിച്ച കേന്ദ്രസർക്കാരിനും പിന്തുണ നൽകിയ എല്ലാവർക്കും അഭിമാനിക്കാൻ പറ്റുന്ന നിമിഷങ്ങളാണ് നമുക്ക് സമ്മാനിച്ചത്. അതുകൊണ്ട് തന്നെ എത്രയൊക്കെ പറഞ്ഞാലും നമ്മുടെ ഒരു ആവേശം, രോമാഞ്ചം ഒക്കെ ഇങ്ങനെ തെറിച്ച് നിൽക്കുകയാണ്. മറ്റുള്ള രാജ്യക്കാരെ നോക്കി ഭാ​രത് മാതാ കി ജയ് എന്ന് വിളിക്കാൻ പറ്റുന്ന ഒരു മൊമൻ്റ്. എന്റെ രാജ്യത്തിന്റെ പേര് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ എന്ന് കവി പാടിയത് കൂടി ഈ നിമിഷത്തിൽ ആലോചിച്ച് പോകുകയാണ്. അത്രയേറെ അഭിമാനിക്കാൻ പറ്റുന്ന നിമിഷങ്ങളാണിത്. എന്നെ സംബന്ധിച്ച് ഇത് കുറിച്ചുകൂടി സന്തോഷകരമായ നിമിഷമാണ്. ചന്ദ്രയാൻ 2 ദൗത്യം പരാജയപ്പെട്ട സമയത്ത് ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു, ചന്ദ്രനെ ഞങ്ങൾ കീഴടക്കും എന്നായിരുന്നു അത്. (ചന്ദ്രയാൻ ദൗത്യം പരാജയപ്പെട്ടത്തിന്റെ വിഷമത്തിലാണ് രാജ്യം. ഈ അവസരത്തിൽ എനിക്ക് പ്രിയപ്പെട്ട ചന്ദ്രനോട് പറയാൻ ഇത്രമാത്രം, പ്രിയപ്പെട്ട ചന്ദ്ര​ഗ്രഹമെ നീ വെറുമൊരു ​ഗ്രഹമാണ്. നിനക്കിനി ഒരിക്കലും വളരാൻ കഴിയില്ല. പക്ഷേ ഞങ്ങൾ ഭാരതീയരാണ്. ഞങ്ങൾ ഇനിയും വളരും ഇനിയും വരും നിന്നെ കീഴടക്കും- എന്നാണ് നാല് വർഷം മുൻപ് അഖിൽ പറഞ്ഞത്). ഈ നിമിഷത്തിൽ എന്റെ രാജ്യം അത് നേടിയെടുത്തിരിക്കുന്നു. എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും ഈ രാജ്യം അഭിമാനത്തോടെ ലോകത്തിന്റെ നെറുകയിൽ ഉണ്ടാകും എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. 

'സിഐഡി മൂസ 2ൽ ഞാൻ ഉണ്ടാകില്ല': കാരണം പറഞ്ഞ് സലിം കുമാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു