'അക്കുവിന്റെ പടച്ചോൻ', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Published : May 08, 2023, 07:04 PM IST
'അക്കുവിന്റെ പടച്ചോൻ', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Synopsis

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ 'അക്കു'വിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായക് ആണ്.

ദാദാ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ മുരുകൻ മേലേരി സംവിധാനം ചെയ്യുന്ന പരിസ്ഥിതി ചിത്രമാണ് 'അക്കുവിന്റെ പടച്ചോൻ'.  'അക്കുവിന്റെ പടച്ചോൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ, കർഷകൻ പത്മശ്രീ ചെറുവയൽ രാമൻ, സംഗീത  സംവിധായകൻ ഔസേപ്പച്ചൻ, നടൻ ശിവജി ഗുരുവായൂർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്‍തു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ 'അക്കു'വിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ്.  

മാമുക്കോയ, ശിവജി ഗുരുവായൂർ തുടങ്ങിയവരും 'അക്കുവിന്റെ പടച്ചോനി'ല്‍ വേഷമിടുന്നുണ്ട്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണം, മതസൗഹാർദവും പ്രകൃതി സംരക്ഷണവും എങ്ങനെ ഇഴചേർന്നിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നതാണ്  ജൂൺ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന 'അക്കുവിന്റെ പടച്ചോന്റെ' പ്രമേയം. സിജോ കെ ജോസ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജോമോൻ സിറിയകാണ് ചിത്രത്തിന്റ എഡിറ്റിംഗ്.

വിനായകാനന്ദ സിനിമാസിന്റെ ബാനറിലാണ് 'അക്കുവിന്റെ പടച്ചോന്റെ' നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ റാഫി തിരൂർ. ആർട്ട് ഗ്ലാറ്റൻ പീറ്റർ ആണ്. ഡിസൈൻ ആഷ്‌ലി ലിയോഫിൽ ആണ്,

'അക്കുവിന്റെ പടച്ചോൻ' സിനിമയുടെ  പശ്ചാത്തലസംഗീതം സംഗീതസംവിധായകൻ ഔസേപ്പച്ചൻ ആണ്. ജയകുമാർ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി എന്നിവരുടെ വരികൾക്ക് നടേഷ് ശങ്കർ,സുരേഷ് പേട്ട, ജോയ് മാധവൻ എന്നിവർ
സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈനർ ബിജു യൂണിറ്റിയാണ്. മേക്കപ്പ് എയർപോർട്ട് ബാബു, കോസ്റ്റ്യൂംസ് അബ്ബാസ് പാണവള്ളി, കളറിസ്റ്റ് അലക്സ് വർഗീസ് (തപസി),  ഡിടിഎസ് മിക്സിംഗ് ജിയോ പയസ്, ഷൈജു എം എം,സ്റ്റിൽസ് അബിദ് കുറ്റിപ്പുറം, പിആർഒ എ എസ് ദിനേശ് എന്നിവരാണ് 'അക്കുവിന്റെ പടച്ചോൻ' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: 'അങ്ങേയറ്റം ദുഃഖം', താനൂർ ബോട്ടപകടത്തിൽ വേദന പങ്കുവച്ച് മമ്മൂട്ടി; 'മരിച്ചവരുടെ കുടുംബത്തിനൊപ്പം', പ്രാർഥനയും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'