
യുവ നടൻ അക്ഷത് ഉത്‍കര്‍ഷിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ അക്ഷത് ഉത്‍കര്‍ഷിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്‍നേഹ ചൗഹാൻ എന്ന യുവതിയുമായി പ്രണയത്തിലായിരുന്ന അക്ഷത്‍ അവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത് എന്ന് ദൈനിക് ജാഗ്രണിന്റെ വാര്‍ത്തയില്‍ പറയുന്നു. മുംബൈയില്‍ അന്ധേരിയിലായിരുന്നു ഇരുവരും ഒരുമിച്ച് താസമിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്‍ച നടൻ തന്റെ അച്ഛനെ വിളിച്ചിരുന്നു. അവര്‍ ഒരു ടിവി ഷോ കണ്ടുകൊണ്ടിരുന്നതിനാല്‍ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു. തിരിച്ചുവിളിക്കാൻ പലതവണ ശ്രമിച്ചെങ്കിലും അക്ഷത് ഫോണ്‍ എടുത്തില്ല. അക്ഷത് ആത്മഹത്യ ചെയ്‍തെന്ന് പിന്നീട് സ്‍നേഹ ചൗഹാൻ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞതായി ദൈനിക് ജാഗ്രണിന്റെ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് കൊലപാതകമാണ്. അമ്പോലി പൊലീസ് സ്‍റ്റേഷനില്‍ കൊലപാതകേസ് രജിസ്റ്റര്‍ ചെയ്യാൻ ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായില്ല. അസ്വഭാവിക മരണമാണ് രജിസ്റ്റര്‍ ചെയ്‍തത്. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാൻ അവര്‍ തയ്യാറായില്ല. ബിഹാര്‍ പൊലീസിന്റെ സഹായം തേടാനാണ് ശ്രമിക്കുന്നത് എന്നും അക്ഷത്‍ ഉത്‍കര്‍ഷിന്റെ അച്ഛൻ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ