'അവന്റെ കൈകളില്‍ ഞാൻ സുരക്ഷിതയാണ്', ശ്രീനിഷ് ചെയ്യുന്ന കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് പേളി മാണി

Web Desk   | Asianet News
Published : Sep 29, 2020, 08:46 PM IST
'അവന്റെ കൈകളില്‍ ഞാൻ സുരക്ഷിതയാണ്', ശ്രീനിഷ് ചെയ്യുന്ന കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് പേളി മാണി

Synopsis

ഗര്‍ഭിണിയായ തന്നെ എങ്ങനെയൊക്കെയാണ് ശ്രീനിഷ് നോക്കുന്നത് എന്ന് എണ്ണിപ്പറഞ്ഞ് പേളി മാണി.

മലയാളികളുടെ പ്രിയപ്പെട്ട ജോഡികളാണ് ശ്രീനിഷും പേളി മാണിയും. പേളി മാണി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരുടെ അടുത്തിടെയാണ് ആരാധകരെ അറിയിച്ചത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. ഇപ്പോള്‍ എങ്ങനെയാണ് പേളി മാണിയെ ശ്രീനിഷ് നോക്കുന്നത് എന്ന വിശേഷമാണ് ആരാധകരുടെ ചര്‍ച്ച. പേളി മാണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാ് നോക്കുന്നത് എന്നും എപ്പോഴും സന്തോഷവതിയായിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പേളി മാണി പറയുന്നു.

പേളി മാണിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

അവന്റെ കൈകളില്‍ ഞാൻ എപ്പോഴും സുരക്ഷിതയാണ്. എന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത്. ഞാൻ സന്തോഷവതിയായിരിക്കാൻ എപോഴും ശ്രമിക്കുന്നു. നെഗറ്റീവ് സിനിമകളോ വാര്‍ത്തകളോ കാണാൻ എന്നെ അനുവദിക്കുന്നില്ല. എന്റെ ആദ്യത്തെ സ്‍കാൻ കഴിഞ്ഞപ്പോള്‍ അവന് ആനന്ദക്കണ്ണീര്‍ വന്നു. ഞാൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അവൻ അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു. ഞാൻ പാല്‍ കുടിക്കുന്നുണ്ട് എന്ന് അവൻ ഉറപ്പുവരുത്തുന്നു (അതിന്റെ രുചി എനിക്ക് ഇഷ്‍ടമില്ലാത്തതുകൊണ്ട് ഞാൻ അവസാനത്തെ തുള്ളി കുടിക്കുന്നതുവരെ അവൻ കാത്തിരിക്കുന്നു.) വൈകുന്നേരങ്ങളില്‍ അവൻ എനിക്കൊപ്പം നടക്കുന്നു. ഞാൻ ഉറങ്ങാതിരിക്കുമ്പോള്‍ അവനും ഒപ്പമിരിക്കുന്നു. എന്നെ ഉറക്കത്തിലേക്ക് ആക്കാൻ ഇഷ്‍ടപ്പെട്ട പാട്ടുകള്‍ വയ്‍ക്കുന്നു. ഞാൻ എത്ര മനോഹരിയാണ് എന്ന് അവൻ ഓര്‍മിപ്പിക്കുന്നു. എനിക്ക് എന്താണോ വേണ്ടത് അത് തിന്നാൻ പ്രേരിപ്പിക്കുന്നു. എന്റെ സ്വപ്‍നങ്ങളെ പിന്തുടരാൻ എന്നോട് പറയുന്നു. അങ്ങനെ ഒരുപാടുണ്ട്. ഞാൻ അവനെ ഹൃദയം നിറഞ്ഞ് സ്‍നേഹിക്കുന്നു. സ്‍നേഹം നിറഞ്ഞ മനുഷ്യന്റെ ചെറിയ പതിപ്പിനെ എന്നില്‍ വഹിക്കുന്നതില്‍ ഞാൻ ഭാഗ്യവതിയാണ്. സ്‍നേഹം ശ്രീനി.

PREV
click me!

Recommended Stories

ബോക്സോഫീസ് ഭരിക്കാൻ 'രാജാസാബ്' എത്താൻ ഇനി 30 ദിനങ്ങൾ! ഇക്കുറി മകര സംക്രാന്തി ആഘോഷം റിബൽ സ്റ്റാർ പ്രഭാസിനൊപ്പം
'കേരള ക്രൈം ഫയൽസ് സീസൺ 3' വരുന്നു; പ്രതീക്ഷയേകി പ്രൊമോ