
മുംബൈ: 2007-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്‍റെ ചിത്രമായ ഭൂൽ ഭുലയ്യയ്ക്ക് സിനിമാ പ്രേമികൾക്കിടയിൽ ഇപ്പോഴും ആരാധകരുണ്ട്. മലയാള ചിത്രം മണിചിത്രതാഴിന്‍റെ റീമേക്കായ ചിത്രം ഒരുക്കിയത് പ്രിയദര്‍ശന്‍ ആയിരുന്നു.
എന്നാല്‍ ഭൂൽ ഭുലയ്യയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങളില്‍ നായകനായി എത്തിയത് യുവതാരം കാർത്തിക് ആര്യനായിരുന്നു. രണ്ട് ചിത്രവും വിജയം നേടിയിരുന്നു. നിരവധി ആരാധകർ കാർത്തിക്കിന്‍റെ പ്രകടനം ഇഷ്ടപ്പെട്ടപ്പോൾ മറ്റ് ചിലർക്ക് അക്ഷയ് കുമാറിനോളം എത്തിയില്ലെന്നും പറഞ്ഞു. ഇപ്പോള്‍ ആദ്യമായി എന്തുകൊണ്ടാണ് താൻ ഭൂൽ ഭുലയ്യ 2, 3 എന്നിവയുടെ ഭാഗമാകാത്തതെന്ന് അക്ഷയ് വെളിപ്പെടുത്തി.
അടുത്തിടെ പിങ്ക്വില്ലയ്ക്ക് വേണ്ടി ആരാധകരുമായി നടത്തിയ മുഖാമുഖത്തില്‍ ഒരു ആരാധകൻ അക്ഷയ്‌യോട് പറഞ്ഞു, അവർ ഭൂൽ ഭുലയ്യ 2, ഭൂൽ ഭുലയ്യ 3 എന്നിവ കണ്ടില്ല, കാരണം അദ്ദേഹം ആ സിനിമകളുടെ ഭാഗമല്ലത്തതിനാലാണ് എന്ന്. അക്ഷയ് കുമാർ മറുപടി പറഞ്ഞു, “എന്നെ അതില്‍ നിന്നും നീക്കം ചെയ്തു, അത്രയെ ഉള്ളൂ" എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
ഭൂൽ ഭുലയ്യയുടെ ആദ്യഭാഗത്ത് അക്ഷയ് ഡോ ആദിത്യ ശ്രീവാസ്തവ എന്ന സൈക്യാട്രിസ്റ്റിന്‍റെ വേഷമാണ് ചെയ്തത്. വിദ്യ ബാലൻ നായികയായിരുന്നു. ഹൊററും കോമഡിയും സമന്വയിപ്പിച്ച ചിത്രം അന്ന് വന്‍ ഹിറ്റായിരുന്നു. ചിത്രത്തിനായി പ്രീതം ഒരുക്കിയ ഗാനങ്ങള്‍ പിന്നീടുള്ള ചിത്രങ്ങളില്‍ വരെ റീമേക്ക് ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.
2022 ലാണ് ഭൂൽ ഭുലയ്യ 2 ഒരുങ്ങിയത്. ഭൂൽ ഭുലയ്യ നിര്‍മ്മാതാക്കളായ ടി സീരിസ് ഒരുക്കിയ ചിത്രം അനീസ് ബസ്മിയാണ് സംവിധാനം ചെയ്തത്. കാര്‍ത്തിക് ആര്യന് പുറമേ കയ്റ അദ്വാനി, തബു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി.
'ഈ റോളോടെ അഭിനയം മതിയാക്കേണ്ടി വന്നാലും സന്തോഷം': പുതിയ വേഷത്തെക്കുറിച്ച് രശ്മിക
സെക്സ് സിംബലെന്ന വിമര്‍ശനത്തിന് മറുപടി നല്‍കി നടി തൃപ്തി ദിമ്രി