Atrangi Re trailer : അക്ഷയ്‍ കുമാര്‍, ധനുഷ് ചിത്രം 'അത്‍രംഗീ രേ', ട്രെയിലര്‍ പുറത്തുവിട്ടു

By Web TeamFirst Published Nov 24, 2021, 5:25 PM IST
Highlights

ധനുഷ് നായകനാകുന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് എല്‍ റായ്‍യാണ്.
 

അക്ഷയ്‍ കുമാര്‍ (Akshay Kumar), ധനുഷ് (Dhanush) എന്നിവര്‍ ഒന്നിക്കുന്ന ഹിന്ദി ചിത്രമാണ് 'അത്‍രംഗീ രേ' (Atrangi Re). മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാറാ അലി ഖാനാണ് (Sara Ali Khan) നായിക. ധനുഷ് നായകനാകുന്ന ഹിന്ദി ചിത്രമെന്ന നിലയില്‍ പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇപോഴിതാ 'അത്‍രംഗീ രേ'യെന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ആനന്ദ് എല്‍ റായ്‍യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിമാന്‍ഷു ശര്‍മ്മയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'അത്‍രംഗീ രേ'യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് പങ്കജ് കുമാര്‍ ആണ്. എഡിറ്റിംഗ് ഹേമല്‍ കോത്താരി.

ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവരാണ് 'അത്‍രംഗീ രേ' നിര്‍മിക്കുന്നത്.  മുഹമ്മദ് സീഷാൻ അയ്യുബ്, ഡിംപിള്‍ ഹയാതി തുടങ്ങിയവരും 'അത്‍രംഗീ രേ'യില്‍ അഭിനയിക്കുന്നു. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  കൊവിഡ് കാരണമായിരുന്നു ചിത്രം ഷൂട്ടിംഗ് നീണ്ടുപോയത്.

ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് 'അത്‍രംഗീ രേ' എത്തുക. വാരാണസി, മധുര, ദില്ലി എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. 'അത്‍രംഗീ രേ'  എന്ന ചിത്രം ക്രിസ്‍മസ് റിലീസായിട്ടാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

click me!