
അക്ഷയ് കുമാര്‍ വാക്ക് പാലിച്ചില്ല. പാൻ മസാല പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ അക്ഷയ് കുമാര്‍ ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോയിരിക്കുകയാണ്. അക്ഷയ് കുമാര്‍ വീണ്ടും അത്തരം വിവാദ പരസ്യത്തില്‍ വേഷമിട്ടിരിക്കുകയാണ്. പാൻ മസാല പരസ്യങ്ങളില്‍ അഭിനയിച്ചത് വിവാദമായപ്പോള്‍ നേരത്തെ ആരാധകരോട് നടൻ വിഷയത്തില്‍ മാപ്പ് പറഞ്ഞിരുന്നു.
ലോകകപ്പ് മത്സരത്തിനിടെയായിരുന്നു അക്ഷയ് കുമാര്‍ കഥാപാത്രമായ പുതിയ പരസ്യം പുറത്തുവിട്ടത്. ഷാരൂഖ് ഖാനും അജയ് ദേവേഗണും താരത്തിനൊപ്പം വേഷമിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ ആരാധകര്‍ വിമര്‍ശിച്ചിരിക്കുന്നത്. ഇനി അങ്ങനെ പാൻ മസാലയുടേതു പോലുള്ള പരസ്യങ്ങളില്‍ ഉണ്ടാകില്ലെന്നും ചെയ്‍തവ കരാര്‍ അവസാനിക്കുന്നതു വരെ സംപ്രേഷണം ചെയ്യുമെന്നും അതില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യത്തിനു ചെലവഴിക്കുമെന്നും പറഞ്ഞ താരമാണ് അക്ഷയ് കുമാര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമര്‍ശനം.
അക്ഷയ് കുമാര്‍ അന്ന് മാപ്പ് ചോദിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു. എല്ലാ പ്രേക്ഷകരും എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞായിരുന്നു അക്ഷയ് കുമാറിന്റെ കുറിപ്പ്. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാൻ പിന്തുണയക്‍ക്കില്ല. വിമല്‍ എലൈച്ചിയുടെ പരസ്യങ്ങള്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ഞാൻ മനസിലാകുന്നു. പരസ്യത്തില്‍ നിന്ന് ഞാൻ പിൻമാറുന്നു. അതില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും എന്നും കുറിപ്പില്‍ അക്ഷയ് കുമാര്‍ വ്യക്തമാക്കി.
ഞാനുമായുള്ള കരാര്‍ അവസാനിക്കുന്ന തിയ്യതി വരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഇനി അത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഉറപ്പാണന്നും അക്ഷയ് കുമാര്‍ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പുകയില പരസ്യങ്ങളില്‍ വേഷമിടില്ലെന്ന് മുമ്പ് പറഞ്ഞ നടനാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ ഒരു അവസരവാദിയാണെന്നായിരുന്നു താരത്തിനെതിരെ അന്നും വിമര്‍ശനമുണ്ടായത്.
Read More: വമ്പൻ ബിസിനസ്, റിലീസിനു മുന്നേ കോടികള്‍ നേടി മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക