
മുംബൈ: തന്റെ പുതിയ ചിത്രമായ കേസരി: ചാപ്റ്റർ 2 മികച്ച രീതിയില്‍ സ്വീകരിക്കപ്പെടുന്നു എന്ന സന്തോഷത്തിലാണ് നടന്‍ അക്ഷയ് കുമാര്‍. അടുത്തിടെ നടന്ന ഒരു സംവാദത്തിൽ തന്റെ സിനിമകളുടെ സാമൂ, പ്രേക്ഷക വിമർശനത്തെ എങ്ങനെ സ്വീകരിക്കുന്നുവെന്നതിനെക്കുറിച്ചും ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെക്കുറിച്ചും അക്ഷയ് തുറന്നു പറഞ്ഞു.
സമൂഹത്തിൽ മാറ്റം വരുത്തുന്ന സിനിമ തിരഞ്ഞെടുപ്പുകളിൽ അഭിമാനിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, നടൻ പറഞ്ഞു, “എനിക്ക് ഇത് പലതവണ തോന്നിയിട്ടുണ്ട്. ടോയ്‌ലറ്റ്: ഏക് പ്രേം കഥ കണ്ടതിനുശേഷം, ആളുകൾ ടോയ്‌ലറ്റുകള്‍ പണിയുക എന്നത് ഗൗരവമായി എടുക്കാൻ തുടങ്ങി, വീട്ടിൽ അത് നിർമ്മിക്കുന്നതിൽ പലരും തീരുമാനം എടുത്തു. പാഡ്‌മാന് ശേഷവും ആളുകൾ വീട്ടിൽ ആർത്തവത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ തുടങ്ങി.”
“പെൺമക്കൾക്ക് ആർത്തവത്തെക്കുറിച്ചും അവരുടെ വേദനയെക്കുറിച്ചും അവരുടെ അച്ഛനുമായി സാനിറ്ററി പാഡുകൾ വാങ്ങുന്നതിനെക്കുറിച്ചും സ്വതന്ത്രമായി സംസാരിക്കാൻ സാധിക്കാന്‍ തുടങ്ങിയെന്നാണ് എനിക്ക് തോന്നിയത്. ലൈംഗിക വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയാണ് ഞാൻ ഒഎംജി 2 ചെയ്തത്. അത് എത്ര പ്രധാനപ്പെട്ട കാര്യമാണ് സംസാരിച്ചത്. ഇത്തരം കഥകള്‍ ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിച്ചാല്‍ ഒരു നടൻ എന്ന നിലയിൽ എനിക്ക് സന്തോഷവനാണ്” അക്ഷയ് കുമാര്‍ പറഞ്ഞു.
ആരാധകര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ തന്നെ വേദനിപ്പിക്കാറുണ്ടെന്നും അക്ഷയ് കുമാര്‍ പറയുന്നു. "പ്രേക്ഷകര്‍ നമ്മുടെ യജമാന്മാരാണ്. അവരാണ് ഞങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത്. ഞങ്ങള്‍ക്ക് കൈയ്യടി നല്‍കുന്നത്. അവരുടെ കൈയ്യടിയില്‍ നിന്നും നമ്മുക്ക് ഊര്‍ജ്ജം കിട്ടുന്നെങ്കില്‍ വിമര്‍ശനത്തില്‍ നിന്നും പഠിക്കാനും ഉണ്ടെന്നാണ് എന്‍റെ വിശ്വാസം. എപ്പോഴും നല്ല വിമര്‍ശനങ്ങളെ തള്ളികളായാറില്ല. അത് സ്വയം പാകപ്പെടാന്‍ ഉപകരിക്കും. അത് നല്ല റോളും സ്ക്രിപ്റ്റും തിരഞ്ഞെടുക്കാന്‍ സഹായകരമാകും"
ചിലപ്പോള്‍ ആളുകള്‍ പുതുതായി എന്തെങ്കിലും ചെയ്യൂ, എന്ന് പറയുമ്പോഴാണ് പല നല്ല സിനിമകളും ഉണ്ടാകുന്നത്. ചിലപ്പോള്‍ വിമര്‍ശനങ്ങള്‍ വേദനിപ്പിക്കും. എന്നാല്‍ അത് പ്രേക്ഷകന്‍റെ ഹൃദയത്തില്‍ നിന്നും വരുന്നതാണ്. അതിനാല്‍ തന്നെ അത് പിന്നീട് നിങ്ങള്‍ക്ക് നല്ലതെ ഉണ്ടാക്കൂ" അക്ഷയ് കുമാര്‍ പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും വലിയ പേടി ഒരു ദിവസം ഉണരുമ്പോള്‍ തന്നെ ആരും ജോലിക്ക് വിളിക്കുന്നില്ല എന്നതാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. അത് ഒഴിവാക്കാനാണ് താന്‍ വീണ്ടും വീണ്ടും ജോലി ചെയ്യുന്നത്. ചെറിയ ജീവിതമാണ് അതില്‍ നാം പ്രവര്‍ത്തിച്ചുകൊണ്ടെയിരിക്കണം. എങ്കിലെ ജീവിതം വലുതാകൂ. അവര്‍ എന്നെ വെടിവച്ച് കൊന്നാല്‍ അല്ലാതെ ഞാന്‍ ഈ ജോലി അവസാനിപ്പിക്കില്ല എന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
ക്ലിക്കായോ കേസരി?, ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്റെ കണക്കുകള്‍
കേസരി 2 കാണാന്‍ എത്തുന്നവര്‍ അത് ചെയ്യരുത്, എന്‍റെ സിനിമയെ അപമാനിക്കുന്നതാണ് അത്: അക്ഷയ് കുമാര്‍