അക്ഷയ് കുമാര്‍ പടം ലാഭത്തിലോ?, ഒടിടി റൈറ്റ്‍സ് വിറ്റത് വൻ തുകയ്‍ക്ക്?

Published : Apr 20, 2025, 12:07 PM IST
അക്ഷയ് കുമാര്‍ പടം ലാഭത്തിലോ?, ഒടിടി റൈറ്റ്‍സ് വിറ്റത് വൻ തുകയ്‍ക്ക്?

Synopsis

അക്ഷയ് കുമാര്‍ മലയാളിയായിട്ടാണ് പുതിയ ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

അക്ഷയ് കുമാര്‍ നായകനായി വന്ന ചിത്രം ആണ് കേസരി ചാപ്റ്റര്‍ രണ്ട്. അക്ഷയ്‍യുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമൻസാണ് ചിത്രം എന്നും ഇമോഷണലി കണക്റ്റ് ചെയ്യുന്നുണ്ട് എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നു. ജിയോ ഹോട്‍സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ നേടിയിരിക്കുന്നത് എന്ന് തെലുങ്ക് 123 റിപ്പോര്‍ട്ട് ചെയ്യുന്നു. വൻ തുകയ്‍ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയത് എന്നും റിപ്പോര്‍ട്ടുണ്ട്.

കരൺ സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ശങ്കരൻ നായരായിട്ടാണ് അക്ഷയ് കുമാര്‍ വേഷമിട്ടിരിക്കുന്നതും.

ശങ്കരൻ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്‍പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ 'ദി കേസ് ദാസ് ഷുക്ക് ദി എംപയർ' എന്ന പുസ്കത്തിൽനിന്ന് പ്രചോദനമുൾക്കൊള്ളുന്നതാണ് സിനിമ. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിർമിക്കുന്നത്.

അജയ് ദേവ്ഗണ്‍ നായകനായി മുമ്പ് വന്നത് സ്‍കൈ ഫോഴ്‍സാണ്. സന്ദീപ് കേവല്‍നിയും അഭിഷേക് അനില്‍ കപൂറുമാണ് സംവിധാനം നിര്‍വിച്ചത്. വീര്‍ പഹാരിയും പ്രധാന കഥാപാത്രമായുണ്ടായിരുന്നു. എന്നാല്‍ 160 കോടിയില്‍ ഒരുങ്ങിയിട്ടും 144 കോടി മാത്രമാണ് സ്‍കൈ ഫോഴ്‍സിന് നേടാനായത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Read More: പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് ബോക്സ് ഓഫീസില്‍ വൻ തിരിച്ചുവരവുമായി അക്ഷയ് കുമാര്‍, ശനിയാഴ്‍ച കുതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍