''ഞാൻ നാളെ രാവിലെ തന്നെ എത്തുന്നതായിരിക്കും'', എന്ന കമന്റുമായി റെനയും എത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് ആദിലയും നൂറയും. ലെസ്ബിയൻ കപ്പിൾസായ ഇരുവരും ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥികളായി എത്തിയിരുന്നു. ഷോയ്ക്ക് മുൻപ് വലിയ നെഗറ്റീവ് ആയിരുന്നു ഇവർക്കെങ്കിൽ ഇന്നത് സ്നേഹമായാണ് ലഭിക്കുന്നത്. പലയിടത്തുനിന്നും സ്വീകാര്യത ലഭിക്കുകയും ചെയ്തു. ബിഗ് ബോസിന് ശേഷം തങ്ങളുടേതായ ജോലിയും തിരക്കുകളുമായി മുന്നോട്ട് പോകുകയാണ് ആദിലയും നൂറയും. ഇതിനിടെ തങ്ങളുടെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാനും ഇരുവരും സമയം കണ്ടെത്തുന്നുമുണ്ട്. ബിഗ് ബോസിൽ നിന്നും ലഭിച്ച സുഹൃത്തും ഇൻഫ്ളുവൻസറുമായ റെന ഫാത്തിമയുടെ വീട്ടിൽ നോമ്പുതുറക്കായി എത്തിയ സന്തോഷമാണ് ആദിലയും നൂറയും ഏറ്റവുമൊടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. റെന വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ഇരുവരുടെയും വരവ്.

''നമ്മളിപ്പോൾ ഉള്ളത് റെനയുടെ വീട്ടിലാണ്. നമുക്കിപ്പോൾ ഒരു നോമ്പുതുറയുണ്ട്. എന്തൊക്കെയോ താഴെ നടക്കുന്നുണ്ട്. എന്താണെന്ന് ഞങ്ങൾക്കറിയില്ല. കോഴിക്കോടൻ സ്പെഷ്യൽ ആയിട്ടുള്ള എന്തൊക്കെ വിഭവങ്ങളാണ് ഇവിടെ ഉള്ളതെന്ന് നമുക്കറിയാം. റെന ഇപ്പോൾ ഇവിടെ ഇല്ല. അവൾ നാളെ രാവിലെയേ എത്തൂ. ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ജന്തു. പൊന്നൂസും ഇത്തയുമാണ് ഞങ്ങളെ വെൽകം ചെയ്തത്'', എന്നാണ് ആദിലയും നൂറയും തങ്ങളുടെ തനതായ ശൈലിയിൽ വീഡിയോയിൽ‌ പറയുന്നത്. തുടർന്ന് റെനയുടെ വീട്ടിൽ നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതും നോമ്പ് തുറക്കുന്നതുമെല്ലാം ഇരുവരും വീഡിയോയിൽ കാണിക്കുന്നുണ്ട്.

View post on Instagram

വീഡിയോയ്ക്കു താഴെ നിരവധിയാളുകളാണ് കമന്റുമായി എത്തുന്നത്. ''റെന ഇല്ലാതിരുന്നിട്ടു പോലും സർവ സ്വാതന്ത്ര്യത്തിൽ കയറി ചെയ്യണമെങ്കിൽ ആ വീട്ടിലെ ആളുകൾ അത്രക്ക് അടുപ്പവും സ്നേഹവും കാട്ടുന്നത് കൊണ്ടല്ലേ.. ഇതൊക്കെ കാണുന്നതാണ് ഞങ്ങൾക്ക് സന്തോഷം'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ''ഞാൻ നാളെ രാവിലെ തന്നെ എത്തുന്നതായിരിക്കും'', എന്ന കമന്റുമായി റെനയും എത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക