ഛത്രപതി ശിവജി മഹാരാജായി അക്ഷയ് കുമാര്‍, ഫസ്റ്റ് ലുക്ക് പുറത്ത്

Published : Dec 06, 2022, 02:12 PM ISTUpdated : Dec 06, 2022, 02:17 PM IST
ഛത്രപതി ശിവജി മഹാരാജായി അക്ഷയ് കുമാര്‍, ഫസ്റ്റ് ലുക്ക് പുറത്ത്

Synopsis

ഛതപ്രതി ശിവജി മഹാരാജായിട്ടുള്ള അക്ഷയ് കുമാറിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത്.

അക്ഷയ് കുമാര്‍ വീണ്ടും ചരിത്ര കഥാപാത്രമായി വെള്ളിത്തിരയിലെത്തും. മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജി മഹാരാജിനെയാണ് ഇക്കുറി അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. മഹേഷ് മഞ്‍ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം എന്ന പ്രത്യേകതയുള്ള 'വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്തി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

അക്ഷയ് കുമാര്‍ ഛത്രപതി ശിവജിയാകുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി. മറാഠിക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. അടുത്ത വര്‍ഷം ദീപാവലി റിലീസായിട്ടാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. വസീം ഖുറേഷിയാണ് നിര്‍മാണം.

'രാം സേതു' എന്ന ചിത്രമാണ് അക്ഷയ് കുമാര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പുരാവസ്‍തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിച്ചത്. 'രാം സേതു' എന്ന ചിത്രത്തിന് തിയറ്ററുകളില്‍ അത്ര മികച്ച പ്രതികരണം നേടാനായിരുന്നില്ല. തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ അഭിഷേക് ശര്‍മയാണ്. ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

അടുത്തിടെ റിലീസ് ചെയ്‍ത അ​ക്ഷയ് കുമാർ ചിത്രങ്ങളെല്ലാം തന്നെ വൻ പരാജയമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലൂടെ 'കട്‍പുത്‍ലി'യാണ് 'രാം സേതു'വിന് മുമ്പ് അക്ഷയ് കുമാറിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. 'രക്ഷാബന്ധന്‍' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ 'രാം സേതു'വിന് മുമ്പുള്ള തിയറ്റര്‍ റിലീസ്. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ പിടിച്ചുനിൽക്കാനായില്ല. അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി ചിത്രം മാറിയിരുന്നു. 'ബച്ചന്‍ പാണ്ഡെ', 'സമ്രാട്ട് പൃഥ്വിരാജ്' എന്നീ ചിത്രങ്ങളും ഇത്തരത്തിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ ഇറങ്ങിയ 'ബെൽ ബോട്ടം' എന്ന സിനിമയും ഫ്ലോപ്പായിരുന്നു. ഈ കാലയളവില്‍ താരത്തിന്റെ ഒരേയൊരു ഹിറ്റ് ചിത്രം 'സൂര്യവംശി' മാത്രമാണ്. 2021 നവംബറിലായിരുന്നു ഈ ചിത്രം തിയറ്ററുകളിൽ എത്തിയത്.

Read More: വെള്ളത്തില്‍ ചാടി രസിച്ച് വിക്രമും സംഘവും, വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ