
മുംബൈ: അക്ഷയ് കുമാറിനൊപ്പം വന്‍ താര നിര അണിനിരക്കുന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വെൽകം ടു ദി ജംഗിൾ'. എന്നാല്‍ ചിത്രത്തെക്കുറിച്ച് അത്ര ശുഭകരമായ വാര്‍ത്തയല്ല ഇപ്പോള്‍ കേള്‍ക്കുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സാമ്പത്തിക പ്രശ്നങ്ങൾ മൂലം വൈകുന്നതായാണ് വിവിധ ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ടുകള്‍ പറയുന്നത്.
'വെൽകം' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ എത്തുന്ന ചിത്രം വൻതോതിലുള്ള ബജറ്റും താരനിരയും കൊണ്ട് പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് വെല്‍കം ടു ജംഗിള്‍. എന്നാൽ, നിർമ്മാതാക്കൾ എന്നാല്‍ ക്രൂവിന് പണം നൽകാത്തതിനാൽ ചിത്രീകരണം തടസ്സപ്പെട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
മിഡ്-ഡേയുടെ റിപ്പോർട്ട് പ്രകാരം, ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ മുംബൈയിൽ നടന്നിരുന്ന ഷൂട്ടിംഗ്. മുന്‍ ഷെഡ്യൂളിലെ സാമ്പത്തിക ബാധ്യതകൾ തീര്‍ക്കത്തതിനാല്‍ പ്രതിസന്ധിയിലാണ് എന്നാണ് വിവരം. ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിന് പ്രത്യേകിച്ച് ക്യാമറ, ലൈറ്റിംഗ്, പ്രൊഡക്ഷൻ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. ഇതുമൂലം ക്രൂവിലെ ഒരു ഭാഗം ഷൂട്ടിംഗ് ബഹിഷ്കരിച്ചതായും ഇത് ഷൂട്ടിംഗ് മുടങ്ങാന്‍ ഇടയാക്കിയെന്നുമാണ് വിവരം.
എന്തായാലും പുതിയ പ്രതിസന്ധി ചിത്രത്തിന്‍റെ റിലീസിനെ ബാധിച്ചേക്കും എന്നാണ് വിവരം. 2025ല്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇനിയും വൈകിയേക്കും എന്നാണ് വിവരം. അതേ സമയം നിർമ്മാതാവായ ഫിറോസ് നാദിയദ്വാല ഇതുവരെ ഈ പ്രതിസന്ധി സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന നൽകിയിട്ടില്ല. എന്നാൽ, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചിത്രീകരണം എത്രയും വേഗം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഇത്തരത്തില്‍ താരനിബിഢമായ ഹൗസ്ഫുള്‍ 5ന്‍റെ വിജയം കൂടുതല്‍ നിക്ഷേപം കണ്ടെത്താന്‍ നിര്‍മ്മാവിന് സഹായകരമാകും എന്നാണ് കരുതുപ്പെടുന്നത്.
'വെൽകം ടു ദി ജംഗിൾ' സംവിധാനം ചെയ്യുന്നത് അഹമ്മദ് ഖാൻ ആണ്. അക്ഷയ് കുമാർ, ദിശാ പഠാനി, ജാക്കി ഷ്റോഫ്, അർഷദ് വർസി, ജോണി ലിവർ, രവീന ടണ്ടൻ, ലാറ ദത്ത, സുനിൽ ഷെട്ടി, രാജ്പാൽ യാദവ് തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.
2007-ലെ 'വെൽകം', 2015-ലെ 'വെൽകം ബാക്ക്' എന്നിവയ്ക്ക് ശേഷം ഈ ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ ചിത്രമാണ് ഇത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം, വൻതോതിലുള്ള ആക്ഷനും കോമഡിയും ഒന്നിപ്പിച്ചുള്ള എന്‍റര്‍ടെയ്നററായിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ