ബജറ്റിന്റെ പകുതി അക്ഷയ് കുമാറിന്റെ പ്രതിഫലം, പിന്നെങ്ങനെ ലാഭം കിട്ടാനാ? ആഗോളതലത്തില്‍ സ്‍കൈ ഫോഴ്‍സ് നേടിയത്

Published : Feb 16, 2025, 12:48 PM ISTUpdated : Feb 16, 2025, 12:52 PM IST
ബജറ്റിന്റെ പകുതി അക്ഷയ് കുമാറിന്റെ പ്രതിഫലം, പിന്നെങ്ങനെ ലാഭം കിട്ടാനാ? ആഗോളതലത്തില്‍ സ്‍കൈ ഫോഴ്‍സ് നേടിയത്

Synopsis

അക്ഷയ് കുമാറിന്റെ പ്രതിഫലം ചര്‍ച്ചയാകുകയാണ്.

അക്ഷയ് കുമാര്‍ നായകനായി വന്ന ചിത്രമാണ് സ്‍കൈ ഫോഴ്‍സ്. സ്‍കൈ ഫോഴ്‍സ് ആഗോളതലത്തില്‍ 147.84  കോടി നേടിയിട്ടുണ്ട്. സ്‍കൈ ഫോഴ്‍സിന്റെ ബജറ്റ് 140 കോടി ആണെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാറിന്റെ പ്രതിഫലമാകട്ടെ 70 കോടിയും ആണെന്നാണ് റിപ്പോര്‍ട്ട്.

നിരവധി പേരാണ് അക്ഷയ് കുമാര്‍ ചിത്രം കണ്ട് സമൂഹ മാധ്യമങ്ങളില്‍ എഴുതിയിരിക്കുന്നത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് സ്‍കൈ ഫോഴ്‍സെന്നാണ് പലരുടെയും അഭിപ്രായം. അക്ഷയ് കുമാറിന്റ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ലെന്നുമാണ് റിപ്പോര്‍ട്ട്. വീര്‍ പഹാര്യയുടേയും പക്വതായര്‍ന്ന പ്രകടനമാണ്. എന്നാല്‍ മോശം തിരക്കഥ ആണെന്നും ചിത്രം കണ്ട ചിലര്‍ അഭിപ്രായപ്പെടുന്നു. സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ബോക്സോഫീസ് പരാജയങ്ങള്‍ നേരിടുന്ന അക്ഷയ് കുമാര്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് സ്കൈ ഫോഴ്‍സ്.

ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ തുടങ്ങിയവരും ഉണ്ട്. തനിഷ്‍ക ഭാഗ്‍ചിയാണ് സംഗീത സംവിധാനം. പിവിആര്‍ ഐനോക്സ് പിക്ചേഴ്‍സാണ് വിതരണം.

അക്ഷയ് കുമാര്‍ ചിത്രമായി ഹൗസ്‍ഫുള്‍ ഫൈഫ് ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. തരുണ്‍ മൻസുഖനിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. സജിദ് നദിയാദ്‍വാലയും ഫര്‍ഹാദ് സംജിയും തിരക്കഥയില്‍ പങ്കാളിയാകുന്നു. ജാക്വലിൻ ഫെര്‍ണാണ്ടസ് നായികാ കഥാപാത്രമാകുന്നു.

Read More: മമ്മൂട്ടിക്കൊപ്പമുള്ള ആ സിനിമ ഇനി സംഭവിക്കില്ല: പൃഥ്വിരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..
'ഹീറോ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും പറയില്ല..'; 'ടോക്സിക്' വിവാദത്തിൽ പ്രതികരണവുമായി ഭാവന