ആ ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കിൽ ആരെയും വേദനിപ്പിക്കില്ലായിരുന്നു, ശ്രീനിവാസനോട് സംവിധായകൻ

Web Desk   | Asianet News
Published : May 25, 2020, 03:22 PM IST
ആ ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കിൽ ആരെയും വേദനിപ്പിക്കില്ലായിരുന്നു, ശ്രീനിവാസനോട് സംവിധായകൻ

Synopsis

മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം ഇനിയും മലയാളികൾക്ക് ആഗ്രഹിക്കാമോയെന്നും സംവിധായകൻ ചോദിക്കുന്നു.

മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച സിനിമകളെല്ലാം മലയാളികളുടെ പ്രിയപ്പെട്ടതാണ്. അവര്‍ ഒന്നിക്കുന്ന ഓരോ സിനിമയ്‍ക്കും ആരാധകര്‍ കാത്തിരിക്കാറുണ്ട്. അവരുടെ എല്ലാ സിനിമകള്‍ക്കും ഇന്നും പ്രേക്ഷകരുണ്ട്. ശ്രീനിവാസനും മോഹൻലാലും ഇനി എപ്പോള്‍ ഒന്നിക്കും. മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ആഗ്രഹിക്കാമോയെന്ന് ചോദിക്കുകയാണ് സംവിധായകൻ ആലപ്പി അഷറഫും.

ആലപ്പി അഷറഫിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

തനിയാനാലും തലപോനാലും..
പറയാനുള്ളത് പറയുന്നാളാണ് നടൻ ശ്രീനിവാസൻ.

ശ്രീനി നല്ലൊരു അഭിനേതാവും കഥാകൃത്തും മാത്രമല്ല, നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.
സാക്ഷാൽ മമ്മൂട്ടിക്ക് ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രത്തിൽ ശബ്‍ദം നല്‍കിയത് ശ്രീനിവാസനാണ്.  "ഒരു മുത്തശ്ശി കഥ" യിൽ തമിഴ് നടൻ ത്യാഗരാജനും ശ്രീനിയായിരുന്നു ശബ്‍ദം നല്‍കിയത്.
കഥാപ്രസംഗ കുലപതി സംബശിവൻ നായകനായ പല്ലാങ്കുഴി എന്ന സിനിമയിൽ സംബശിവൻ ശ്രീനിയിലൂടെയാണ് സംസാരിച്ചത്.

ക്ഷുഭിത യവ്വനത്തിന്റെ ഹിന്ദി സിനിമാ കാലഘട്ടത്തിൽ , നിസ്സാഹയനിർദ്ധന
യൗവ്വനത്തിന്റെ ആഗ്രഹങ്ങളുടെ കഥ പറഞ്ഞ ഒരു കൂട്ടുകെട്ടായിരുന്നു മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്.

മലയാള ചലച്ചിത്രലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ ശ്രീനിവാസന്റെ തൂലികതുമ്പിൽ നിന്ന് ജന്മം കൊണ്ടതാണ്.

കൂട്ടുകെട്ടിന് അപ്പുറം സ്വന്തം മേൽവിലാസം സ്വയം രൂപപ്പെടുത്തിയെടുത്ത ആൾകൂടിയാണ് ശ്രീനി.

ഒറ്റക്കെത്തിയപ്പോൾ പിന്നീട് മോഹൻലാൽ ശ്രീനി കൂട്ടുകെട്ടിന് കരിനിഴൽ വീണു.

ഉന്നത വിജയം കൈവരിച്ച ഉദയനാണ് താരത്തിലെ സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ യാത്ര തനിച്ചാക്കിയപ്പോൾ. ബാക്കി ഞാൻ പറയണ്ടതില്ലല്ലോ.

പ്രഥമദൃഷ്ട്യ അവർ തമ്മിലുള്ള സൗഹൃദം ഊഷ്‍മളമായിരുന്നെങ്കിലും
അന്തർധാര അത്ര സജീവമായിരുന്നില്ലന്നു എന്നുവേണം കരുതാൻ.

ഒരിക്കൽ അവസരം ലഭിച്ചപ്പോൾ ഞാനിക്കാര്യം ശ്രീനിയോട് തുറന്നു പറഞ്ഞു. സരോജ് കുമാറിന് കേണൽ പദവി ലഭിക്കുന്ന ഭാഗം മാത്രം ഒഴിവാക്കിയിരുന്നെങ്കിൽ ആ ചിത്രം ആരെയും വേദനിപ്പിക്കില്ലയിരുന്നു.
എന്റെ അഭിപ്രായത്തോട് ശ്രീനി പ്രതികരിച്ചത് ദീർഘമായ മൗനത്തിലൂടെയായിരുന്നു.

ആരോഗ്യം ഭക്ഷണം രാഷ്ട്രീയം സാമ്പത്തികം. ശ്രീനി കൈവെക്കാത്ത മേഖലകൾ ഇനി ബാക്കിയില്ല.

അണികളെ ബലി കൊടുത്ത് സ്വന്തം മക്കളെ ആദർശത്തിന്റെ വേലിക്കപ്പുറത്തേക്ക് പറത്തി വിടുന്ന ആധുനിക നേതാക്കളെ വരെ ശ്രീനി ഒളിയമ്പെയ്‍തിട്ടുണ്ട്.

സമസ്‍ത മേഖലകളെയും ആക്ഷേപഹാസ്യത്തിന്റെ മധുരത്തിൽ ചാലിച്ചവതരിപ്പിച്ചതിനാൽ,
ശ്രീനിയയോട് നീരസം കാട്ടുന്നവരുമുണ്ട്.

ഒന്നു പറയാതെ വയ്യ സ്വന്തം അഭിപ്രായങ്ങൾ ഒളിയമ്പായി തൊടുത്തുവിടുന്ന ശ്രീനിയുടെ മികവ് ഒന്നുവെറെതന്നെ.

സിനിമയിലെ കുതികാൽ വെട്ട്, പാര പണിയൽ ,അസൂയ, കുശുമ്പ്, അങ്ങിനെയൊന്നും ശ്രീനിയുടെ ഡിക്ഷനറിയിൽ പോലും കാണാൻ പറ്റില്ല.

ചുരുക്കത്തിൽ ശ്രീനിയെ ഇങ്ങിനെ വിശേഷിപ്പിക്കാം..
നല്ല നടൻ
നല്ല സംവിധായകൻ
നല്ല തിരകഥാകൃത്ത്
നല്ല ഡബ്ബിംഗ് ആർട്ടിസ്റ്റ്
നല്ല ഒളിയമ്പെയ്ത്ത്കാരൻ
അതാണ് നമ്മുടെ ശ്രീനി.

അവസാനമായി മലയാളികൾ ആഗ്രഹിക്കുന്ന ഒന്നുകൂടി സ്നേഹപൂർവ്വം ചോദിക്കട്ടെ.

മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു പുതിയ ചിത്രം ഇനിയും മലയാളികൾക്ക് ആഗ്രഹിക്കാമോ?

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം