'‍‌‌രഞ്ജിനി അന്നു പറഞ്ഞതാണ് ശരി, മഹാസംഭവമല്ലെന്ന് ഇപ്പോൾ മനസിലായല്ലോ'; പേളിയെ വിമർശിച്ച് ആലപ്പി അഷ്റഫ്

Published : Jul 30, 2026, 03:16 PM IST
Aleppey Ashraf, Pearle Maaney

Synopsis

ഇന്ന് ഞാൻ വിശ്വസിക്കുന്നു പേളിയെ കുറിച്ച് രഞ്ജിനി ഹരിദാസ് അന്ന് പറഞ്ഞതാണ് ശരിയെന്ന്.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറിൽ നടക്കുന്ന സമരത്തെക്കുറിച്ച് അവതാരകയും നടിയും ഇൻഫ്ലുവൻസറുമായ പേളി മാണി പങ്കുവെച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി പേളി രംഗത്തെത്തുകയും ചെയ്തു. എന്നാൽ അവിടംകൊണ്ടും പേളിക്കെതിരായ വിമർശനങ്ങൾ അവസാനിച്ചില്ല. ഇപ്പോളിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

''തന്റെ ലക്ഷോപലക്ഷം വരുന്ന ഫോളോവേഴ്സ് താൻ പറയുന്ന വളിപ്പുകളും മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളുമൊക്കെ കേട്ട് കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ഒപ്പം നിൽക്കുമെന്ന് പേളി ഒരുപക്ഷെ ധരിച്ചിട്ടുണ്ടാകാം. ഇവിടെയാണ് പേളി മാണിക്ക് അടിയേറ്റത്. ഒറ്റയടിക്ക് മൂന്ന്, നാല് ലക്ഷം സബ്സ്ക്രൈബേഴ്സ് പേളിയെ വെറുത്തുകൊണ്ട് ഉപേക്ഷിച്ചുകൊണ്ട് സ്ഥലം കാലിയാക്കി. താങ്കൾ അത്ര വലിയ ഒരു കലാകാരിയോ ഒരു മഹാസംഭവമോ ഒന്നുമല്ലെന്ന് ഇപ്പോൾ മനസിലായി കാണുമല്ലോ. താങ്കൾ പറയുന്ന കോമാളിത്തരങ്ങൾ കേട്ട് ഇഷ്ടപ്പെട്ട് ചിലർ നൽകിയ പിന്തുണയാണ് നിങ്ങളുടെ അംഗീകാരം.

നിങ്ങൾ ബിഗ് ബോസ് മത്സരാർഥിയായി എത്തിയപ്പോൾ കാഴ്ചവച്ച നിഷ്കളങ്കതയും പെർഫോമൻസും കണ്ട് എനിക്കും നിങ്ങളോട് ഇഷ്ടം തോന്നിയിരുന്നു. അതുകൊണ്ട് മെറീന വിഷയം വന്നപ്പോൾ നിങ്ങളുടെ ഭാഗത്തായിരിക്കും ശരിയെന്ന് വിശ്വസിച്ചുകൊണ്ട് പേളിക്ക് അനുകൂലമായി ഒരു എപ്പിസോഡും ഞാൻ ചെയ്തിരുന്നു. എന്നാൽ ഇന്ന് ഞാൻ വിശ്വസിക്കുന്നു പേളിയെ കുറിച്ച് രഞ്ജിനി ഹരിദാസ് അന്ന് പറഞ്ഞതാണ് ശരിയെന്ന്. അവർ ആദ്യം മുതലെ പറയുന്നുണ്ട് കാര്യസാധ്യത്തിനായി നിലപാടുകളിൽ ചാഞ്ചാട്ടം വരുത്തുന്നവരാണ് പേളിയെന്നും ഫേക്ക് പേഴ്സണാലിറ്റിയാണെന്നും. വിവരക്കേടും ബുദ്ധിയില്ലായ്‍മയും ഒരു തെറ്റൊന്നുമല്ല. പക്ഷെ ഇത്തരം ഗൗരവകരമായ വിഷയങ്ങളിൽ വാ അടച്ചിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു'', ആലപ്പി അഷ്റഫ് വീഡിയോയിൽ പറ‍ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കാല് കഴുകിയ വെള്ളം കുടിക്കണമെന്ന് നടൻ; ഇതാ രാഹുൽ പറഞ്ഞ അന്ധഭക്തരെന്ന് വിമർശനം
33 വർഷങ്ങൾക്ക് ശേഷം 'ജെന്റിൽമാൻ' വീണ്ടും തിയേറ്ററുകളിലേക്ക്; 4K Atmos പതിപ്പുമായി കെ ടി കുഞ്ഞുമോൻ