ടൈഗര്‍, വാര്‍, പഠാന്‍...; 'സ്പൈ യൂണിവേഴ്സി'ല്‍ ഇനി നായികാചിത്രം! ഒരുമിച്ചെത്തുന്നത് ആ രണ്ട് നായികമാര്‍

Published : Oct 04, 2024, 08:20 PM ISTUpdated : Oct 04, 2024, 08:34 PM IST
ടൈഗര്‍, വാര്‍, പഠാന്‍...; 'സ്പൈ യൂണിവേഴ്സി'ല്‍ ഇനി നായികാചിത്രം! ഒരുമിച്ചെത്തുന്നത് ആ രണ്ട് നായികമാര്‍

Synopsis

അഞ്ച് ചിത്രങ്ങളാണ് ഈ ഫ്രാഞ്ചൈസിയില്‍ ഇതിനകം പുറത്തെത്തിയത്

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ സിനിമാറ്റിക് യൂണിവേഴ്സുകളില്‍ ഒന്നാണ് യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സ്. ഏക് ഥാ ടൈ​ഗര്‍ മുതല്‍ ടൈ​ഗര്‍ 3 വരെ അഞ്ച് ചിത്രങ്ങളാണ് ഈ ഫ്രാഞ്ചൈസിയില്‍ ഇതിനകം പുറത്തെത്തിയത്. നാല് ചിത്രങ്ങള്‍ ഇനി വരാനുമുണ്ട്. അപ്കമിം​ഗ് ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നാണ് ആല്‍ഫ. യൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ആദ്യ നായികാ പ്രാധാന്യമുള്ള ചിത്രം എന്നതാണ് അതിന് കാരണം. ഇപ്പോഴിതാ ആ ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

ബോളിവുഡ് ചിത്രങ്ങളുടെ പ്രധാന സീസണുകളില്‍ ഒന്നായ ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഈ വര്‍ഷമല്ല, മറിച്ച് അടുത്ത വര്‍ഷമാണെന്ന് മാത്രം. 2025 ഡിസംബര്‍ 25 ന് ചിത്രം ലോകമാകമാനമുള്ള തിയറ്ററുകളില്‍ എത്തും. എന്നാല്‍ സ്പൈ യൂണിവേഴ്സിലെ ആറാം ചിത്രമല്ല, മറിച്ച് ഏഴാം ചിത്രമാണ് ആല്‍ഫ. ടൈ​ഗര്‍ 3 ന് ശേഷം ഈ ഫ്രാഞ്ചൈസിയുടെ ഭാ​ഗമായി തിയറ്ററുകളിലെത്തുക വാര്‍ 2 ആണ്. ആല്‍ഫയ്ക്ക് പിന്നാലെ പഠാന്‍ 2, ടൈ​ഗര്‍ വേഴ്സസ് പഠാന്‍ എന്നീ ചിത്രങ്ങളും.

ത്രില്ലടിപ്പിക്കാനെത്തുന്ന ആല്‍ഫയില്‍ ഒന്നല്ല, രണ്ട് നായികമാരുണ്ട്. അലിയ ഭട്ടും യുവതാരം ഷര്‍വരി വാ​ഗുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിനകം ചിത്രീകരണം ആരംഭിച്ചിട്ടുള്ള സിനിമയില്‍ ഏജന്‍റുമാരാണ് ഇരുവരുടെയും കഥാപാത്രങ്ങള്‍. യൂണിവേഴ്സിലെ മുന്‍ ചിത്രങ്ങള്‍ പോലെ ആക്ഷന്‍ രം​ഗങ്ങളാല്‍ സമ്പന്നമായിരിക്കും ആല്‍ഫയും. ചിത്രത്തിലെ രം​ഗങ്ങള്‍ക്കായി കഠിനമായ പരിശീലനങ്ങളാണ് ഇരു താരങ്ങളും പൂര്‍ത്തിയാക്കിയത്. ശിവ് റവൈല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. 

ALSO READ : തിയറ്ററില്‍ ചലനമുണ്ടാക്കിയില്ല; ഒടിടി പ്രതീക്ഷയില്‍ ​'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..
'ഹീറോ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും പറയില്ല..'; 'ടോക്സിക്' വിവാദത്തിൽ പ്രതികരണവുമായി ഭാവന