
ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ ശിവ തിയറ്ററില്‍ 2022 സെപ്‍തംബര്‍ ഒമ്പതിനാണ് പ്രദര്‍ശനത്തിന് എത്തിയത്. ബോളിവുഡ് നിരാശയിലായിരുന്നു കാലത്ത് ഒരു തിരിച്ചുവരവ് സമ്മാനിച്ചതായിരുന്നു ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവ. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. വാര്‍ഷികത്തില്‍ ആലിയ ഭട്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
ബ്രഹ്‍മാസ്‍ത്രയുടെ ഓര്‍മകളുമായി ആലിയ ഭട്ടിന്റെ വീഡിയോ
ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗമെന്നാണ് വീഡിയോ പങ്കുവെച്ച് ആലിയ ഭട്ട് ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവയുടെ ഒന്നാം വാര്‍ഷികത്തില്‍ എഴുതിയിരിക്കുന്നത്. ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവയുടെ രംഗങ്ങളും ചിത്രീകരണ വിശേഷങ്ങളുമാണ് ആലിയ ഭട്ട് പങ്കുവെച്ച വീഡിയോയില്‍ ഉള്ളത്. രണ്‍ബീര്‍ കപൂര്‍ അടക്കമുള്ളവരെ ആ വീഡിയോയില്‍ കാണാം.
ബോക്സ് ഓഫീസില്‍ നഷ്‍ടം വരാത്ത കളക്ഷനുമായി ബ്രഹ്‍മാസ്‍ത്ര
വൻ ഹൈപ്പുമായി എത്തിയ ബ്രഹ്‍മാസ്ത്ര തുടക്കം മികച്ച പ്രതികരം നേടിയിരുന്നു. ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവയുടെ കളക്ഷനിലും അത് പ്രതിഫലിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് അത്ര മുന്നേറ്റം കളക്ഷനില്‍ പ്രകടമായില്ല. എങ്കിലും നഷ്‍ടം വരാതെ 431 കോടി രൂപ ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവ നേടിയിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അമിതാഭ് ബച്ചന്റെയും നാഗാര്‍ജുനയുടെയും ബ്രഹ്‍മാസ്‍ത്ര, ചിത്രത്തില്‍ അതിഥിയായി ഷാരൂഖും
അയൻ മുഖര്‍ജിയാണ് ബ്രഹ്‍മാസ്‍ത്രയുടെ സംവിധാനം. 'ഇഷ' എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് എത്തിയപ്പോള്‍ ശിവ എന്ന നായകനായി രണ്‍ബിര്‍ കപൂര്‍ വേഷമിട്ടു. അമിതാഭ് ബച്ചൻ ബ്രഹ്‍മാസ്‍ത്രയില്‍ രഘുവെന്ന കഥാപാത്രമായി എത്തി. നാഗാര്‍ജുന അനിഷ് ഷെട്ടി എന്ന കഥാപാത്രമായപ്പോള്‍ ഷാരൂഖ് ഖാൻ ബ്രഹ്‍മാസ്‍ത്രയില്‍ ഒരു അതിഥി വേഷത്തിലുമെത്തി.
Read More: കുതിച്ച് ജവാൻ, തളര്‍ന്ന് ഖുഷി, ഒടിടി റിലീസില്‍ തീരുമാനമായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക