നടി ആലിയ ഭട്ടിന് കൊവിഡ്

Web Desk   | Asianet News
Published : Apr 02, 2021, 09:43 AM IST
നടി ആലിയ ഭട്ടിന് കൊവിഡ്

Synopsis

ബോളിവുഡിൽ നിരവധി താരങ്ങളാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുന്നത്. 

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് രോ​ഗവിവരം അറിയിച്ചത്. വീട്ടിൽ ക്വാറന്റീനിലാണെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള എല്ലാ സുരക്ഷാ മാർ​ഗങ്ങൾ പാലിക്കുന്നുണ്ടെന്നും താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. 

ആലിയയുടെ കാമുകനും നടനുമായ റണ്‍ബീര്‍ കപൂറിന് മാർച്ചിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ക്വാറന്റീനിൽ പോയ ആലിയക്ക് പരിശോധനയിൽ നെ​ഗറ്റീവായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് രൺവീർ രോ​ഗമുക്തി നേടിയത്. അതിന് പിന്നാലെയാണ് ആലിയയ്ക്ക് രോ​ഗം സ്ഥിരീകരിക്കുന്നത്. 

ബോളിവുഡിൽ നിരവധി താരങ്ങളാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുന്നത്. ആമിർഖാൻ, ആർ മാധവൻ, കാർത്തിക് ആര്യൻ, ബൻസാലി, മനോജ് ബാജ്പേയി തുടങ്ങിയ നിരവധി പേർക്കാണ് കൊവിഡ് പോസിറ്റീവായത്. 

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍
'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി