
മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ട് തന്റെ മുംബൈയിൽ പുതിയ ഫ്ലാറ്റ് വാങ്ങിയതായി റിപ്പോർട്ട്. 2,497 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അപ്പാർട്ട്മെന്‍റ് ബാന്ദ്ര വെസ്റ്റിലെ പോഷ് എരിയയായ പാലി ഹില്ലിലാണ്. നിർമ്മാണത്തിലിരിക്കുന്ന പുതിയ കപൂർ ബംഗ്ലാവിന് അടുത്തതാണ് പുതിയ അപ്പാര്‍ട്ട്മെന്‍റ്. ആലിയയും ഭർത്താവ് രൺബീർ കപൂറും ബംഗ്ലാവ് പൂർത്തിയാകുമ്പോൾ കുടുംബ സമേതം അവിടേക്ക് മാറുമെന്നാണ് കരുതുന്നത്.
37.8 കോടി രൂപയ്ക്കാണ് ആലിയ പുതിയ അപ്പാർട്ട്മെന്റ് വാങ്ങിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തന്‍റെ പ്രൊഡക്ഷന്‍ കമ്പനി എറ്റേണല്‍ സണ്‍ ഷൈന്‍റെ പേരിലാണ് ആലിയ ഈ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ പുതിയ വസതിക്ക് അടുത്ത് തന്നെ ഒരു ഓഫീസായി ഇത് ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏരിയൽ വ്യൂ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡിന്റെ ആറാം നിലയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്‌മെന്റിന്റെ രജിസ്‌ട്രേഷൻ ഏപ്രിൽ 10-ന് നടന്നുവെന്നാണ് വിവരം. അതേ ദിവസം തന്നെ ജുഹുവിലെ രണ്ട് ഫ്ലാറ്റുകൾ ആലിയ തന്റെ സഹോദരി ഷഹീന് സമ്മാനിച്ചുവെന്നും വിവരമുണ്ട്.
പാലി ഹില്ലില്‍ ആലിയ വാങ്ങിയ അപ്പാർട്ട്‌മെന്‍റിന് രണ്ട് പാർക്കിംഗ് സ്ലോട്ടുകളുണ്ട്. പുറത്തുവന്ന കച്ചവട രേഖകൾ പ്രകാരം ആലിയ 2.26 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടച്ചത് എന്നാണ് വിവരം. 2,086 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജുഹുവില്‍ സഹോദരിക്ക് വേണ്ടി വാങ്ങിയ അപ്പാർട്ടുമെന്റുകളുടെ രജിസ്ട്രേഷനായി 30 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി ആലി അടച്ചുവെന്നാണ് വിവരം.
ആലിയയും ഭര്‍ത്താവ് രൺബീര്‍ കപൂറും ഇപ്പോൾ താമസിക്കുന്നത് പാലി ഹില്ലിലെ വാസ്തു എന്ന അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലാണ്. ഇവിടെ വച്ചാണ് കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരായത്. അടുത്തതായി റിലീസാകേണ്ട ആലിയയുടെ ചിത്രം റോക്കി ഔർ റാണി കി പ്രേം കഹാനിയാണ്.
മണ്‍ഡേ ടെസ്റ്റ് പാസ്സായോ സല്‍മാന്‍? 'കിസീ കാ ഭായ്' ഇന്നലെ നേടിയത്
ഓഫീസിന് മുന്നില്‍ ബുദ്ധമത വിശ്വാസികളുടെ പ്രതിഷേധം; വിശദീകരണവുമായി കങ്കണ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ